ന്യൂഡല്‍ഹി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നഞ്ചന്‍ഗോഡ് കലാലെ എന്‍ കേശവമൂര്‍ത്തിയും ഗുണ്ടല്‍പേട്ടില്‍ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗീതാ മഹാദേവ പ്രസാദ് ബിജെപിയുടെ നിരഞ്ജനെ 12,077 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ബംഗാളിലെ കാന്തി ദക്ഷിണ്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചന്ദ്രിമ ഭട്ടാചാര്യ വിജയിച്ചു. ഹിമാചല്‍ പ്രദേശിലെ ഭോരംഗ്, ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍, അസമിലെ ധമാജി, മധ്യപ്രദേശിലെ ബ്ടാവഗഡ് എന്നിവിടങ്ങളില്‍ ബിജെപിക്കാണ് മുന്‍തൂക്കം.