Connect with us

crime

ആശുപത്രി അപ്പോയിൻമെന്റിന് ഗൂഗിളിൽനിന്നുള്ള നമ്പറിൽ വിളിച്ചു; യുവതിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 1 ലക്ഷം രൂപ

കയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്നാണു ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചത്.

Published

on

മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് ലഭിച്ച നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കയ്യിൽ നമ്പർ ഇല്ലാത്തതിനെ തുടർന്നാണു ഗൂഗിളിൽ സെർച്ച് ചെയ്ത് കിട്ടിയ ഫോൺ നമ്പറിൽ വിളിച്ചത്. അപ്പോൾ യുവതിയുടെ വാട്സാപ്പിൽ രോഗിയുടെ വിവരങ്ങൾ ആവശ്യപ്പെട്ടു ലിങ്ക് അയച്ചു കൊടുക്കുകയും 10 രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.

യുവതി രോഗിയുടെ വിവരം രേഖപ്പെടുത്തി അയച്ചു കൊടുത്തു. തുടർന്നു ലിങ്കിൽ കയറി 10 രൂപ അടയ്ക്കാൻ ശ്രമിച്ചപ്പോഴാണ് അക്കൗണ്ടിൽനിന്നും ഒരു ലക്ഷം രൂപ നഷ്ടമായത്. തുടർന്നു പരാതി നൽകുകയായിരുന്നു. ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടിയോ മറ്റേതെങ്കിലും സർവീസിന്റെയോ സ്ഥാപനത്തിന്റെയോ നമ്പറോ കസ്റ്റമർ കെയർ നമ്പറോ ഗൂഗിൾ െസർച്ച് ചെയ്ത് വിളിക്കുകയാണെങ്കിൽ അധികാരികത ഉറപ്പുവരുത്തിയശേഷം മാത്രം വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

അജ്ഞാത നമ്പറിൽനിന്ന് ലിങ്കിൽ കയറി പണം അടക്കാൻ ആവശ്യപ്പടുകയാണെങ്കിൽ ചെയ്യരുത്. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയായാൽ ഉടൻ 1930 എന്ന പൊലീസ് സൈബർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെടാം. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പരാതി റിപ്പോർട്ട് ചെയ്യണം.

crime

രാമായണത്തിലെ അസുരന്റെ വേഷം അവതരിപ്പിക്കുന്നതിനിടെ സ്‌റ്റേജില്‍ പന്നിയെ കൊന്ന് ഭക്ഷിച്ചു; നടന്‍ അറസ്റ്റില്‍

സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

Published

on

ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ നാടകത്തിനിടെ സ്റ്റേജിൽവെച്ച് പന്നിയെ കൊന്ന് ഭക്ഷിച്ച നടൻ അറസ്റ്റിൽ. 45കാരനായ ബിംബാദർ ഗൗഡയാണ് അറസ്റ്റിലായത്. റാലാബ് ഗ്രാമത്തിലാണ് സംഭവം. രാമായണത്തിലെ അസുരന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ പന്നിയുടെ വയർ കീറി സ്റ്റേജിൽവെച്ചു തന്നെ ഭഷിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. മൃഗ പീഡനത്തിനും വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനുമാണ് ബിംബാദർ ഗൗഡയെ അറസ്റ്റ് ചെയ്തത്. സംഘാടകരിൽ ഒരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബർ 24ന് ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടകം നടന്നത്. ജനക്കൂട്ടത്തെ ആകർഷിക്കാനാകാം ഇത്തരം പ്രകടനം നടത്തിയതെന്ന് പൊലീസ് പറയുന്നു.

നാടകത്തിനിടെ ഇവർ പാമ്പുകളെയും പ്രദർശിപ്പിച്ചു. പാമ്പുകളെ സ്റ്റേജിൽ കൊണ്ടുവന്നവർക്കായുള്ള അന്വേഷണം തുടരുകയാണ്. കഴിഞ്ഞ വർഷം ആഗസ്റ്റ് മുതൽ പൊതുസ്ഥലത്ത് പാമ്പിനെ കൊണ്ടുവരുന്നത് സംസ്ഥാന ഭരണകൂടം നിരോധിച്ചിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിൽ ബി.ജെ.പി നിയമസഭാംഗങ്ങൾ സംഭവത്തിൽ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. ഉത്തരവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് മൃഗാവകാശ സംഘടനകളും ആവശ്യപ്പെട്ടു.

Continue Reading

crime

ഭാര്യവീട്ടിലെത്തിയ യുവാവിനെ ബന്ധുക്കൾ മർദ്ദിച്ചുവെന്ന് ആരോപണം; കുഴഞ്ഞുവീണ യുവാവ് മരിച്ചു

5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

ആലപ്പുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ നടരാജന്റെ മകൻ വിഷ്ണുവാണ്‌(34) മരിച്ചത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന് കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. മർദിച്ചു കൊന്നതെന്ന് വിഷ്ണുവിന്റെ ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു. 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെയായിരുന്നു സംഭവം നടന്നത്. ഒന്നര വർഷമായി ഭര്യ വിഷ്ണുവുമായി പിണങ്ങിക്കഴിയുകയായിരുന്നു.

ഇവർക്ക് നാല് വയുള്ള കുട്ടിയുണ്ട്. ഈ കുട്ടിയെ ഭാര്യയുടെ വീട്ടിൽ ഏൽപ്പിക്കുന്നതിനായാണ് വിഷ്ണു എത്തിയത്. ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കം ഉണ്ടാവുകയും അര മണിക്കൂറോളം ക്രൂരമായി മർദിച്ചു.

മർദത്തിനൊടുവിൽ വിഷ്ണു കുഴഞ്ഞുവീണു. പിന്നാലെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒന്നര വർഷത്തിന് ശേഷമാണ് വിഷ്ണു ഭാര്യയെ കാണാനായെത്തിയത്. ഇതിനിടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. സംഭവത്തിൽ വിഷ്ണുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ അസ്വഭാവിക മരണത്തിന് തൃക്കുന്നപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

 

Continue Reading

crime

‘ദുരഭിമാന കൊല’; വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി

കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്

Published

on

തെലങ്കാന: അന്യ ജാതിക്കാരനെ വിവാഹം ചെയ്തെന്ന കാരണത്താല്‍ വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ കൊലപ്പെടുത്തി. തെലങ്കാനയിലെ ഇബ്രാഹിം പട്ടണത്താണ് ദുരഭിമാനക്കൊല നടന്നത്. കോണ്‍സ്റ്റബിള്‍ നാഗമണിയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന് പിന്നില്‍ നാഗമണിയുടെ സഹോദരനാണെന്ന് പൊലീസ്. കാറിടിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തികൊല്ലുകയായിരുന്നു. 15 ദിവസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending