india

വിമാനത്താവളങ്ങളിലെ പരിശോധനക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി

By webdesk17

January 02, 2026

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ക്യാമറ നിര്‍ബന്ധമാക്കി. ഇനി മുതല്‍ വിമാനത്താവളങ്ങളിലെ യൂനിഫോം ധരിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോഡി വേണ്‍ കാമറകള്‍ (ബി.ഡ ബ്ലു.സി) ധരിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ.സി) ഉത്തരവിട്ടു. യാത്രക്കാരുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാനും അഴിമതി തടയാനും ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന്റെ ഭാഗമാണിത്. ബാഗേജ് ക്ലിയറന്‍സിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ റെഡ് ചാനലില്‍ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ ക്യാമറ ധരിക്കണം. യാത്രക്കാരുമായി ഇടപഴകുമ്പോള്‍ റെക്കോഡിങ് ആരംഭിക്കണം. പരിശോധന പൂര്‍ത്തിയാകുന്നത് വരെ ഇത് തുടരണം. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്ന വിവരം ഉദ്യോഗസ്ഥര്‍ യാത്ര ക്കാരെ അറിയിക്കണം. യൂനിഫോമിലെ വലതുവശത്ത്, തടസ്സമില്ലാതെ ദൃശ്യങ്ങള്‍ പതി യുന്ന രീതിയിലാകണം ക്യാമറ ഘടിപ്പിക്കേണ്ടത്. വൈ ഫൈ, ബ്ലൂടുത്ത് അല്ലെങ്കില്‍ സിം സൗകര്യങ്ങള്‍ ഇല്ലാത്ത സ്റ്റാന്‍ഡ് എലോണ്‍ കാമറകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഓരോ ഷിഫ്റ്റിന് ശേഷവും റെക്കോര്‍ഡ് ചെയ്ത വിവരങ്ങള്‍ പാസ്വേഡുള്ള പ്ര ത്യേക കമ്പ്യൂട്ടറിലേക്ക് മാറ്റണം. ദൃശ്യങ്ങള്‍ 90 ദിവസത്തേക്ക് സൂക്ഷിക്കണം. കേസുകളോ അന്വേഷണമോ ഉണ്ടെങ്കില്‍ കൂടുതല്‍ കാലം സൂക്ഷിക്കണം. ദൃശ്യങ്ങള്‍ മാറ്റം വരുത്താനോ ഡിലീറ്റ് ചെയ്യാനോ പാടില്ല.