Connect with us

india

വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കില്‍ തടവില്‍ അടച്ചേക്കാം: മമത

യോഗ്യരായ ആളുകള്‍ എത്രയും പെട്ടന്ന് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

Published

on

കൊല്‍ക്കത്ത: യോഗ്യരായ ആളുകള്‍ എത്രയും പെട്ടന്ന് തന്നെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ഭൂമി വിതരണം സംബന്ധിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മമത. ‘വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം എന്‍.ആര്‍.സിയുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നിങ്ങളെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയക്കും- മമത പറഞ്ഞു.

പാവപ്പെട്ടവരെ കുടിയൊഴിപ്പിക്കാനാവില്ല. മേല്‍പ്പാലം നിര്‍മിക്കാനെന്ന പേരില്‍ നഷ്ടപരിഹാരം നല്‍കാതെ റെയില്‍വേ ആളുകളെ ഒഴിപ്പിച്ചതായി കേട്ടിട്ടുണ്ട്. എന്നാല്‍ പശ്ചിമ ബംഗാളില്‍ ഇത്തരം ഒഴിപ്പിക്കല്‍ അനുവദിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു. ആരുടെയെങ്കിലും ഭൂമി ബലപ്രയോഗത്തിലൂടെ കൈക്കലാക്കിയാല്‍ പ്രതിഷേധം ആരംഭിക്കണമെന്നും അതിന് സര്‍ക്കാര്‍ പിന്തുണയുണ്ടാകുമെന്നും മമത ഉറപ്പ് നല്‍കി. കര്‍ഷകര്‍ക്ക് കേന്ദ്രത്തില്‍ നിന്ന് വളം ലഭിക്കുന്നില്ലെന്നും ഇതേ അവസ്ഥ ഇനിയും തുടരുകയാണെങ്കില്‍ സ്വന്തമായി വളം നിര്‍മിക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്നും മമത പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ട്വിറ്റര്‍ സര്‍വേയില്‍ ഭൂരിപക്ഷം; സ്‌നോഡനും അസാന്‍ജിനും മാപ്പ് നല്‍കണം

ട്വിറ്റര്‍ ഏറ്റെടുത്തശേഷം ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.

Published

on

എഡ്വേഡ് സ്‌നോഡനും ജൂലിയന്‍ അസാന്‍ജിനും മാപ്പുനല്‍കണോ എന്ന് ട്വിറ്ററിലൂടെ അഭിപ്രായ വോട്ടെടുപ്പ് നടത്തി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്.5,60,000 പേര്‍ അഭിപ്രായം പറഞ്ഞതില്‍ 79.8 ശതമാനവും മാപ്പുനല്‍കണം എന്ന പക്ഷക്കാരായിരുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ഇന്റര്‍നെറ്റ് വിവരങ്ങളും ഫോണ്‍ സംഭാഷണവും ചോര്‍ത്തുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയ സ്‌നോഡന് റഷ്യ അഭയവും പൗരത്വവും നല്‍കിയിരുന്നു.ട്വിറ്റര്‍ ഏറ്റെടുത്തശേഷം ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇത്തരത്തില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്താറുണ്ട്.

 

Continue Reading

india

വിവാഹ വേദിയില്‍ വധു കുഴഞ്ഞുവീണ് മരിച്ചു

ട്രോമ സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു

Published

on

വിവാഹ വേദിയില്‍ 20-കാരിയായ വധു കുഴഞ്ഞുവീണ് മരിച്ചു. പരസ്പരം ഹാരം കൈമാറുന്നതിനിടെയാണ് വധു പെട്ടെന്ന് കുഴഞ്ഞുവീണത്.യുപിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ശനിയാഴ്ച സോഷ്യല്‍ മീഡിയ വഴി സംഭവം അറിഞ്ഞ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ലഖ്‌നൗവിലെ ഉള്‍പ്രദേശമായ മലിഹാബാദിലെ ഭദ്വാന ഗ്രാമത്തിലായിരുന്നു വിവാഹം നടന്നത്. മലിഹാബാദ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എസ്എച്ച്ഒ സുഭാഷ് ചന്ദ്ര സരോജ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭാദ്വാന ഗ്രാമത്തിലെ രാജ്പാല്‍ എന്നയാളുടെ മകളാണ് മരിച്ച ശിവാംഗി. വിവാഹ വേദിയിലേക്ക് നടന്നുവന്ന ശിവാംഗി വരനായ വിവേകിന് മാലചാര്‍ത്തി. എന്നാല്‍ പിന്നാലെ ശിവാഗി കുഴഞ്ഞുവീഴുകയായിരുന്നു.

ആദ്യം പരിഭ്രാന്തരായ അതിഥികള്‍ വൈകാതെ യുവതിയ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ചു. ഇവിടെ നിന്ന് ട്രോമ സെന്ററിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

 

Continue Reading

india

ദക്ഷിണ കൊറിയക്കെതിരെ നെയ്‌മര്‍ കളിക്കാന്‍ സാധ്യത

കാനറികളുടെ പരിശീലകന്‍ ടിറ്റെയുടെ വാക്കുകള്‍

Published

on

ഫിഫ ലോകകപ്പിലെ ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സെര്‍ബിയക്കെതിരെ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മര്‍ നാളെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയക്കെതിരെ കളിച്ചേക്കും.

‘നെയ്‌മര്‍ ഇന്ന് ഉച്ചതിരിഞ്ഞ് പരിശീലനത്തിന് ഇറങ്ങും. അതില്‍ ഓക്കെയാണെങ്കില്‍ അദേഹം നാളെ(പ്രീ ക്വാര്‍ട്ടറില്‍) കളിക്കും. സത്യസന്ധമല്ലാത്ത ഒരു വിവരവും ഞാന്‍ പങ്കുവെക്കില്ല.  നെയ്‌മര്‍ പ്രാക്‌ടീസിന് ഇറങ്ങുന്നുണ്ട്. പരിശീലനം നന്നായി പൂര്‍ത്തിയാക്കിയാല്‍ നെയ്‌മര്‍ ദക്ഷിണ കൊറിയക്കെതിരെ കളിക്കും’ എന്നുമാണ് മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് കാനറികളുടെ പരിശീലകന്‍ ടിറ്റെയുടെ വാക്കുകള്‍ എന്ന് ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending