തിരുവനന്തപുരം: പിഎസ്സിയെ നോക്കുകുത്തിയാക്കി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനം നടക്കുകയാണെന്ന ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. സമരത്തിന് എത്തിയ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധത്തിനിടെ ദേഹത്ത് മണ്ണെണ്ണ ഒഴിക്കുകയും ചെയ്തു.

സര്‍ക്കാര്‍ പിഎസ് സി ലിസ്റ്റില്‍ നിയമനം നടത്തുന്നില്ലെന്നും സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനമാണ് നടക്കുന്നതെന്നും ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. പ്രതിഷേധ മാര്‍ച്ച് മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു.

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചത്. വിവിധ ജില്ലകളില്‍ നിന്ന് നിരവധി പേര്‍ സമരത്തിന് എത്തി.