പൈലറ്റിന്റെ മനക്കരുത്തു കൊണ്ട് മാത്രം വിമാന കൂട്ടിയിടി ഒഴിവാകുന്ന വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒക്ടോബര്‍ പതിനൊന്നിന് ഉച്ചക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിലാണ് സംഭവം. എയര്‍ബസ് എ320 പൈലറ്റിന്റെ സാഹസിക ശ്രമം 439ലധികം ജീവനുകളെയാണ് രക്ഷപ്പെടുത്തിയത്.

ലാന്റ് ചെയ്ത് റണ്‍വേയിലൂടെ അതിവേഗം കുതിക്കുന്നതിനിടയിലാണ് തൊട്ടുമുന്നില്‍ ക്രോസ് ചെയ്ത് മറ്റൊരു വിമാനം നീങ്ങുന്നത് കണ്ടത്. ഇതോടെ എയര്‍ബസ് എ320 പൈലറ്റായ ഹി ചാവോ തന്ത്രപരമായി വിമാനം ജമ്പ് ചെയ്ത് ടേക്ക് ഓഫ് ചെയ്തത്.

എയര്‍ ട്രാഫിക് നിയന്ത്രണത്തില്‍ വന്ന പാളിച്ചയാണ് വിമാനങ്ങള്‍ രണ്ടും ഒരേ ദിശയില്‍ വരാനിടയാക്കിയത്. ഈ സാഹസിക രക്ഷപ്പെടുത്തലിന് സമ്മാനമായി ഏകദേശം മൂന്നു കോടിയോളം രൂപയാണ് പൈലറ്റിന് ലഭിച്ചത്.

https://www.youtube.com/watch?v=DM6Hck40gVw