സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് അധികാരികളില്‍ നിന്ന് എ.ഐ.ജി ദേവരാജ് ഇതുസംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു.

സംഘപരിവാര്‍ നല്‍കിയ പട്ടികയനുസരിച്ച് അതത് സാഹചര്യങ്ങളില്‍ ചുമത്തിയ കേസുകളില്‍പ്പെട്ടവര്‍ ഏറെയും നിരപരാധികളാണെന്നാണ് സര്‍ക്കാര്‍ നിരീക്ഷണം. എന്നാല്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന മുന്നറിയിപ്പോടെ ബി.ജെ.പി നേതാക്കള്‍ ഉയര്‍ത്തുന്ന ഭീഷണി കാരണം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വൈകിപ്പിക്കുകയാണ്.