ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാത്തോലികാ സഭയിലെ ബിഷപ്പുമാരുടെ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ആരാധനകള്‍ നടത്തുന്ന സ്ഥലങ്ങളില്‍ ഭയം കൂടാതെ ആരാധന നടത്താനുള്ള സ്വാതന്ത്രം ഉറപ്പു വരുത്തണമെന്ന് പ്രതിനിധി സംഘം യോഗിയോട് ആവശ്യപ്പെട്ടു.

നിലവിലെ അക്രമ സാഹചര്യങ്ങളും ബിഷപ്പുമാര്‍ മുഖ്യമന്ത്രിക്കു മുന്നില്‍ വിശദീകരിച്ചു. ഹിന്ദുത്വ യുവ വാഹിനിയുടെ പ്രവര്‍കത്തകര്‍ കഴിഞ്ഞ ദിവസം മഹാറാജ്ഗാനി പള്ളി പരിസരത്ത് നടത്തിയ അഴിഞ്ഞാട്ടത്തെ കുറിച്ചും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ഹിന്ദുക്കളെ ക്രസ്ത്യാനിസത്തിലേക്ക് മതം മാറ്റുന്നു എന്നാരോപിച്ചായിരുന്നു ഹിന്ദുത്വ യുവ വാഹിനി പ്രവര്‍ത്തകരുടെ ആക്രമം.

നിയമം കയ്യിലെടുക്കുന്നവര്‍ക്കെതിരില്‍ കര്‍ശനമായ നിലപാടെടുക്കുമെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് ഉറപ്പു നല്‍കിയതായി സംഘം പ്രതികരിച്ചു.