പാട്‌ന: പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബീഹാറില്‍ മൂന്നുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. സമീപഗ്രാമവാസികളായ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.

പിക്കപ്പ് വാനിലെത്തിയ ഇവര്‍ പശുക്കളെ മോഷ്ടിക്കാനെത്തിയതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. പൊലീസെത്തി ഇവരെ സമീപത്തെ ആസ്പത്രിയിലെത്തിച്ചുവെങ്കിലും മൂന്നുപേരും കൊല്ലപ്പെടുകയായിരുന്നു.