കൊച്ചി: സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്‌സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നാണെന്ന് സിബിഐ അഭിഭാഷകന്‍. ഹൈക്കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്. സിബിഐ അന്വേഷണം ചോദ്യംചെയ്തുള്ള ലൈഫ് മിഷന്റെ ഹര്‍ജി പരിഗണിക്കവേയായിരുന്നു ഇത്.

സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമയില്‍ ജഗതി ശ്രീകുമാര്‍ ഇങ്ങനെ ഒരു ഡയലോഗ് പറയുന്നുണ്ട്. സിനിമയില്‍ ജഗതി അവതരിപ്പിക്കുന്ന വിക്രം എന്ന കഥാപാത്രം പറയുന്ന സംഭാഷണമാണ് ഇന്ന് സിബി ഐ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. ബിനാമി ഇടപാടാണ് നടന്നതെന്ന വാദത്തെ യൂണിടാക്കിന്റെ അഭിഭാഷകന്‍ എതിര്‍ത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ യൂണിടാക് ഉടമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധോലോക ഇടപാടാണ് നടന്നതെന്ന വാദത്തിനൊടുവിലാണ് ഇത് പറഞ്ഞത്.