ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്ഇ സൈറ്റില്‍ ഫലം ലഭ്യമാകും.

http://www.cbse.gov.in, https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും.

അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച് റോള്‍ നമ്പര്‍ കണ്ടെത്താനുള്ള സൗകര്യമാണ് സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. സിബിഎസ്ഇ സൈറ്റില്‍ കയറി റോള്‍ നമ്പര്‍ ഫൈന്‍ഡര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ റോള്‍ നമ്പര്‍ അറിയാന്‍ സാധിക്കും.

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്‌ക്കൊപ്പം സ്‌കൂള്‍ കോഡും നല്‍കണം. അതത് സ്‌കൂളുമായി ബന്ധപ്പെട്ട് സ്‌കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്.