കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000ന് മുകളില്‍. പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പവന്‍ വില 36,200 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525ല്‍ എത്തി.

ഈ മാസം ഇതു മൂന്നാം തവണയാണ് സ്വര്‍ണ വില പവന് 36,000ന് മുകളില്‍ എത്തുന്നത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്ന വില 16ന് 36,200ല്‍ എത്തി. പന്നീട് 20നും ഇന്നും ഇതേ നിരക്കു രേഖപ്പെടുത്തുകയായിരുന്നു.