Connect with us

india

വഖ്ഫ് ഭേദഗതിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണം -സമസ്ത

ഈ ബില്ല് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേരള വഖ്ഫ് നിയമം കൊണ്ടു വരണമെന്നും അത് വരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖ്ഫ് സ്വത്തുക്കള്‍ പരിപൂര്‍ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

Published

on

രാജ്യത്ത് നിലവിലുള്ള മഹാഭൂരിഭാഗം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വഖ്ഫ് ഭേദഗതി ബിൽ നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്‍താവനയിൽ ആവശ്യപ്പെട്ടു.

നിലവിലുള്ള നിയമ പ്രകാരം വഖ്ഫ് വസ്തുക്കളുടെ പട്ടിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന് ശേഷം അത് ചോദ്യം ചെയ്യാനുള്ള സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയ ബില്ല് പ്രകാരം വര്‍ഷങ്ങള്‍ക്ക് ശേഷവും വഖ്ഫ് വസ്തുവിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് കൊണ്ട് ആര്‍ക്കും ഏത് കാലത്തും പരാതിപ്പെടാവുന്നതാണ്. വഖ്ഫ് സർവേ കമീഷണര്‍ക്ക് പകരം വഖ്ഫ് വസ്തു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കലക്ടറാണ്. കലക്ടര്‍ പരാതി പരിഗണനക്കെടുക്കുന്നതോട് കൂടി വഖ്ഫ് സ്വത്തിന്റെ നിയമപരമായ ആനുകൂല്യം ഇല്ലാതാക്കപ്പെടുന്നതാണ്.

അതോടൊപ്പം സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിന്റെയും വഖ്ഫ് ബോര്‍ഡിന്റെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും നിരവധി അധികാരങ്ങള്‍ ബില്ലില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. വഖ്ഫ് വസ്തു വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കലക്ടറുടെ അംഗീകാരം അനിവാര്യമാണ്. ഭാഗികമായോ മുഴുവനായോ വഖ്ഫ് സ്വത്ത് സര്‍ക്കാരിന്റെതാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്ന പക്ഷം പ്രസ്തുത സ്വത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി കോടതി വിധി സമ്പാദിക്കേണ്ടി വരുമെന്നതാണ് പുതിയ ഭേദഗതി നിയമം.

സ്വത്തുക്കള്‍ വഖ്ഫാക്കി മാറ്റുന്നതിനും നിലവിലുള്ളവ വഖ്ഫാണെന്ന് സ്ഥിരപ്പെടുത്തുന്നതിനും മുഴുവന്‍ റവന്യൂ നിയമങ്ങളും പ്രാബല്യത്തില്‍ കൊണ്ട് വരണമെന്ന നിബന്ധന വഖ്ഫ് സ്വത്തുക്കളുടെ നിലനില്‍പ്പ് ഇല്ലായ്മ ചെയ്യപ്പെടുന്നതിന് കാരണമാകുന്നതാണ്.

നിലവിലുള്ള വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയിലെ മൗലികാവകാശമായ അനുഛേദം 26ന്റെ ലംഘനം കൂടിയാണ്. വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള എല്ലാവിധ അവസരങ്ങളും കൈയേറ്റക്കാര്‍ക്ക് ഒരുക്കി കൊടുക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്നിട്ടുള്ളത്.

ഈ ബില്ല് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേരള വഖ്ഫ് നിയമം കൊണ്ടു വരണമെന്നും അത് വരെ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖ്ഫ് സ്വത്തുക്കള്‍ പരിപൂര്‍ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്‍ ആവശ്യപ്പെട്ടു.

india

ബി.ജെ.പി ഹിന്ദുവോട്ടര്‍മാരെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു: ഫാറൂഖ് അബ്ദുള്ള

 രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Published

on

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീരിലെ ഹിന്ദു വോട്ടര്‍മാരില്‍ വ്യാജഭീതി സൃഷ്ടിച്ച് ഭയപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമമെന്നും അതിനുവേണ്ടിയാണ് ഉന്നതരായ ബി.ജെ.പി നേതാക്കള്‍ ജമ്മുവില്‍ തന്നെ പ്രചരണം നടത്തുന്നതെന്നും ഫാറൂഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം വിജയിച്ചാല്‍ വീണ്ടും ഭീകരവാദമുയരുമെന്ന ബി.ജെ.പിയുടെ ആരോപണം ജനങ്ങളെ തെറ്റിധരിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു. രാമന്റെ പേരില്‍ വോട്ട് ചോദിക്കുന്ന ബി.ജെ.പിക്ക് ഹിന്ദുക്കള്‍ വോട്ടുചെയ്യും എന്ന ധാരണ തെറ്റാണ്. ഇപ്പോള്‍ ഹിന്ദുക്കളെ ഭീഷണിപ്പെടുത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നതെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

തീവ്രവാദത്തിനെ കുറിച്ച് വാദിക്കുന്ന ബി.ജെ.പി, ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി. എന്നിട്ടും തീവ്രവാദം വീണ്ടും ഉയരുകയാണെന്നും അതിന് ഉത്തരവാദികള്‍ ബി.ജെ.പി ആണെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

കശ്മീരിനെ അവഗണിക്കുന്ന പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തിനാണ് ജമ്മുവില്‍ പ്രചരണം നടത്തുന്നതെന്ന ചോദ്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തില്‍ അമിത് ഷാ നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ചിരുന്നു. സഖ്യത്തെ അപകീര്‍ത്തിപ്പെടുത്തലായിരുന്നു അമിത് ഷായുടെ ഉദ്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുസ്‌ലിംകള്‍ നുഴഞ്ഞുകയറ്റക്കാരോ മംഗള്‍സൂത്രം തട്ടിയെടുക്കുന്നവരോ അല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഞങ്ങളുടെയും തുല്യമായ സംഭാവനയുണ്ട്. അവര്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഭാരതത്തിന് ഞങ്ങള്‍ എതിരാണെന്ന് പറയാന്‍ ആഗ്രഹിക്കുന്നു. ഭാരതം എല്ലാവരുടേതുമാണ്,’ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

Continue Reading

Film

‘ആദ്യ വാതിൽ തുറന്നു’; വിജയ്‍യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം

2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Published

on

വിജയുടെ തമിഴക വെട്രി കഴകത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം. രാഷ്ട്രീയ പാര്‍ട്ടിയായി കമ്മിഷന്‍ അംഗീകരിച്ചു. 2024 ഫെബ്രുവരിയില്‍ നല്‍കിയ അപേക്ഷയാണ് അംഗീകരിച്ചത്. വിജയ് തന്നെയാണ് പത്രക്കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിച്ചു. ഇനി കൃത്യമായ അര്‍ത്ഥത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം. 2026ലെ തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യം – വിജയ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ഇന്നോ നാളെയോ ആയി പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ തീയതി പ്രഖ്യാപിക്കും. വില്ലുപുരം ജില്ലയിലെ വിക്രവണ്ടി എന്ന സ്ഥലത്താണ് സമ്മേളനം നടക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ സമ്മേളനത്തില്‍ പിണറായി വിജയനെയും രാഹുല്‍ ഗാന്ധിയെയും പങ്കെടുപ്പിക്കാന്‍ വിജയ് ശ്രമിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, രാഹുല്‍ ഗാന്ധി, ആന്ധ്ര മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവരേയും വിജയ് ക്ഷണിച്ചേക്കുമെന്നാണ് അഭ്യൂഹങ്ങള്‍.

Continue Reading

india

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ കൂടുന്നു, ക്രൈസ്തവര്‍ കുറയുന്നു; അന്വേഷണം ആവശ്യപ്പെട്ടതായി ശ്രീധരന്‍ പിള്ള

എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Published

on

ഗോവയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ദ്ധിക്കുന്നതായും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കുറവുണ്ടായതായും ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്ന് ഗോവ ആര്‍ച്ച് ബിഷപ്പിനോട് ആവശ്യപ്പെട്ടതായും ശ്രീധരന്‍ പിള്ള പറഞ്ഞു. എറണാകുളം കരുമാല്ലൂര്‍ ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ മാര്‍ ജോസഫ് കരിയാറ്റി മെത്രാപൊലീത്തയുടെ 238ാം ചരമവാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോവയിലെ മുസ്‌ലിം ജനസംഖ്യ 3 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ന്നെന്നും ക്രൈസ്തവ ജനസംഖ്യ 36 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറഞ്ഞെന്നുമാണ് അദ്ദേഹം പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയിലെ ജനസംഖ്യയിലുണ്ടായ മാറ്റത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.

ഗോവയിലെ ബിഷിപ്പ് ഹൗസുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ഇവിടുത്തെ പോലെ അവിടെ നിരവധി ബിഷപ് ഹൗസുകളില്ലെന്നും ഒരു ബിഷപ് ഹൗസ് മാത്രമേയുള്ളൂ എന്നും ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം പറയുന്നുണ്ട്.

‘ഗോവയിലെ ആര്‍ച്ച് ബിഷപ്പുമായി വളരെ നല്ല ബന്ധമാണ്. അവിടെ ആകെ ഒരു ബിഷപ്പ് ഹൗസ് മാത്രമേയുള്ളൂ. താഴോട്ടൊന്നും ബിഷപ്പുമാരില്ല. അവിടുത്തെ ആര്‍ച്ച് ബിഷപ്പ് ഇപ്പോള്‍ കര്‍ദിനാള്‍ കൂടിയാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, 36 ശതമാനം ക്രിസ്ത്യന്‍ ജനസംഖ്യയുണ്ടായിരുന്ന ഗോവയില്‍ ഇപ്പോള്‍ അത് 25 മാത്രമേയുള്ളൂ.

അതേസമയം 3 ശതമാനമുണ്ടായിരുന്ന ഇസ്‌ലാം വിശ്വാസികള്‍ 12 ശതനമാനയമായി വര്‍ദ്ധിച്ചു. അതിനെ കുറിച്ച് പോസീറ്റീവായി അന്വേഷിക്കണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അവര്‍ സന്തോഷത്തോട് കൂടി അതിനെ കുറിച്ച് പഠനം നടത്തുന്നുണ്ട്’ ശ്രീധരന്‍ പിള്ള പറഞ്ഞു.

Continue Reading

Trending