Connect with us

Video Stories

സെമിയിലെത്താന്‍ കോലി, വിടില്ലെന്ന് മാത്യൂസ്‌

Published

on

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെതിരേ പുറത്തെടുത്തത് പോലെ മികച്ച കളി ഇന്ന് ശ്രീലങ്കയ്ക്ക് എതിരേയും പുറത്തെടുക്കുമെന്ന് ഇന്ത്യന്‍ നായകന്‍ വിരാത് കോലി. ഞായറാഴ്ച ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 124 റണ്‍സിനാണ് പാകിസ്താനെ തകര്‍ത്തത്.
നായകനും പരിശീലകനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടയിലാണ് ഇന്ത്യ വന്‍ വിജയം നേടിയത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ ശ്രീലങ്കയ്‌ക്കെതിരേയുള്ള മത്സരത്തില്‍ സമാന രീതിയിലുള്ള വിജയമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. പാകിസ്താനെ തോല്‍പ്പിച്ചതിലൂടെ കിട്ടിയ ആവേശം ശ്രീലങ്കയ്‌ക്കെതിരേയും ഇന്ത്യയെ സുരക്ഷിതമാക്കും എന്ന വിശ്വാസത്തിലാണ് കോലി. ഈ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും നിര്‍ണ്ണായകമാണെങ്കിലും ഇന്ത്യയ്ക്ക് വേണ്ടി കളി തുടങ്ങിയിട്ടുള്ള ഏതാനും ചെറുപ്പക്കാര്‍ കരുത്താര്‍ജ്ജിച്ച് വരുന്നത് ശുഭസൂചകമാണെന്നും കോലി പറയുന്നു. ഉടനീളം കളിച്ചരീതിയും കാട്ടിയ ആത്മവിശ്വാസവും നായകന്‍ എന്ന നിലയില്‍ കൂടുതല്‍ സന്തോഷം നല്‍കുന്നു. ടോസ് നഷ്ടമായിട്ടും സമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ കളിക്കാര്‍ സജ്ജമായി. പന്തുകൊണ്ട് നന്നായി തുടങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക നല്ല തുടക്കം നല്‍കി. 136 റണ്‍സ് അടിച്ച് ഓപ്പണര്‍മാരായ ശിഖര്‍ധവാനും രോഹിത് ശര്‍മ്മയും തുടങ്ങിവെച്ച മികവ് 53 റണ്‍സ് എടുത്ത യുവിയും 68 ല്‍ 81 റണ്‍സടിച്ച കോലിയും ചേര്‍ന്ന് മികച്ച സ്‌കോറിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. ഇതേ ബാറ്റിങ് മികവ് ശ്രീലങ്കയ്‌ക്കെതിരേയും കാട്ടാനും സെമിഫൈനല്‍ ഉറപ്പിക്കാനുമാണ് കോലിപ്പട ഇന്ന് ഇറങ്ങുക. അതേ സമയം ദക്ഷിണാഫ്രിക്കയോട് 96 റണ്‍സിന് തോറ്റ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. കുറഞ്ഞ ഓവര്‍ റേറ്റിനെ തുടര്‍ന്ന ഐസിസി നടപടിയെടുത്തതിനാല്‍ ലങ്കന്‍ നായകന്‍ ഉപുല്‍ തരംഗയെ രണ്ടു കളിയില്‍ നിന്നും നിരോധിച്ചിരിക്കുയാണ്. പകരം ഏയ്ഞ്ചലോ മാത്യൂസായിരിക്കും നായകന്റെ തൊപ്പി അണിയുക.
ഫിറ്റ്‌നസ് പ്രശ്‌നത്തെ തുടര്‍ന്ന് ആദ്യ മത്സരം മാത്യൂസ് കളിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും മാത്യൂസിന് പന്തെറിയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മല്‍സരം ലങ്കക്ക് നിര്‍മായകമാണെന്നും അതിനാല്‍ വിജയം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ കാല്‍മുട്ടിന് പരിക്കേറ്റ മുതിര്‍ന്ന ബാറ്റ്‌സ്മാന്‍ ചമേര കപുഗുഡേര ഇന്ന് കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. ലങ്ക പുറത്താവുകയും ചെയ്യും. ഈ മല്‍സരത്തിനും മഴയുടെ ഭീഷണിയുണ്ട്. മല്‍സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഉച്ചതിരിഞ്ഞ് 2-50 മുതല്‍.

crime

നവകേരള യാത്ര; പ്രതിഷേധം ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഡിവൈഎഫ്‌ഐ മര്‍ദനം

ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

Published

on

എറണാകുളത്ത് നവകേരള യാത്രയ്‌ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ദി ഫോര്‍ത്ത് ടിവി കൊച്ചി റിപ്പോര്‍ട്ടര്‍ വിഷ്ണു പ്രകാശിനെയും ക്യാമറ മാന്‍ മാഹിന്‍ ജാഫറിനെയുമാണ് ക്രൂരമായി മര്‍ദിച്ചത്.

ബൈക്കില്‍ പോയ ചെറുപ്പക്കാരനെ തടഞ്ഞു നിര്‍ത്തി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത് ഷൂട്ട് ചെയ്തതിനായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മൊബൈലും പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു .

ഇത് നല്‍കാതെ വന്നതോടെ വളഞ്ഞിട്ട് തല്ലുകയായിരുന്നു. തലയ്ക്കും നെഞ്ചിലും പുറത്തും തുടര്‍ച്ചയായി ഇടിച്ചു. ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്താല്‍ കൊന്നുകളയുമെന്ന് ഭീഷണത്തിപ്പെടുത്തിയെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.

പൊലീസ് നോക്കി നില്‍ക്കുമ്പോഴാണ് ഡി.വൈ.എഫ്ഐ. പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ആലുവ പറവൂര്‍ കവലയില്‍ വെച്ചാണ് സംഭവം ഉണ്ടായത്.

 

 

Continue Reading

kerala

നവകേരള സദസ്സ്: ബസ് എത്തിക്കാന്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി

വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

Published

on

വൈക്കത്ത് നവകേരള സദസിന്റെ വേദിയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് എത്തിക്കാനായി സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ മതില്‍ പൊളിച്ചുനീക്കി. വൈക്കം കായലോരത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ തെക്കുഭാഗത്തെ മതിലിന്റെ ഏതാനും മീറ്ററാണ് ബസിനു സുഗമമായി കടന്നുപോകാവുന്ന വിധത്തില്‍ നീക്കിയത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ജെ.സി.ബി. ഉപയോഗിച്ച് മതില്‍ പൊളിച്ചുനീക്കാനാരംഭിച്ചത്. മതിലിലോടു ചേര്‍ന്നുള്ള വൃക്ഷത്തിന്റെ ശിഖരവും പൊളിച്ചു നീക്കി. നിലവില്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മുന്നിലൂടെ കായലോര ബീച്ചിലേയ്ക്കുള്ള വഴിയില്‍ കെ.ടി.ഡി.സിയുടെ മോട്ടലിനു മുന്നിലെ ഭാഗത്തുകൂടി ബസ് കടന്നുപോകാത്തതു മൂലമാണ് സര്‍ക്കാര്‍ അതിഥി മന്ദിരത്തിന്റെ മതില്‍ പൊളിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തീരുമാനിച്ചത്.

പിന്നീട് മതില്‍ പുനഃനിര്‍മ്മിക്കുമ്പോള്‍ ഈ ഭാഗത്ത് ഒരു കവാടം സ്ഥാപിച്ചാല്‍ ഭാവിയില്‍ ബീച്ചില്‍ നടക്കുന്ന വലിയ സമ്മേളനങ്ങളില്‍ വി.ഐ.പികള്‍ വരുമ്പോള്‍ ഗേറ്റുതുറന്ന് വാഹനങ്ങള്‍ കടത്തിവിടാനുമാകും.

നവകേരള സദസ്സിനായി ആദ്യം തീരുമാനിച്ചത് ആശ്രമം സ്‌കൂളായിരുന്നു. ജനങ്ങള്‍ കൂടുതലായി എത്തുന്നതും സുരക്ഷാ കാര്യങ്ങളും മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടവും പോലീസും അനുമതി നല്‍കാതിരുന്നതോടെ കായലോര ബീച്ചില്‍ നവകേരള സദസ്സിനു വേദിയൊരുക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് വൈക്കം നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ്.

 

Continue Reading

Health

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; 430 ആക്ടീവ് കേസുകള്‍

ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്.

Published

on

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. നാലാം തീയതി മാത്രം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത് 104 പേര്‍ക്കാണ്. സംസ്ഥാനത്തെ ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 430 ആയി. ഇന്ത്യയില്‍ മൊത്തം 587 ആക്ടീവ് കേസുകളാണ് നിലവില്‍ ഉള്ളത്. കൊവിഡ് ബാധിച്ച് ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് കൂടുന്നത്. പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് ഒരു ഇടവേളക്കുശേഷം കൊവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്.

ഒരു കൊവിഡ് കേസ് പോലും ഇല്ലാത്തിടത്ത് നിന്നാണ് കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ മൂന്നക്ക സംഖ്യയിലേക്ക് എത്തിയത്. വാക്‌സിന്‍ അടക്കം എടുത്തതിനാല്‍ ആന്റി ബോഡി സംരക്ഷണം ഉള്ളതുകൊണ്ട് രോഗം ഗുരുതരമാകുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 

Continue Reading

Trending