kerala

ഖത്തല്‍ ലോകകപ്പ് ആവേശത്തിനൊപ്പം ചന്ദ്രികയും; ലോകകപ്പ് സ്പെഷല്‍ പതിപ്പ് ‘ഫ്രീകിക്ക്’ പ്രകാശനം ചെയ്തു

By Test User

November 14, 2022

മലപ്പുറം: ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആവേശത്തിനൊപ്പം പ്രിയവായനക്കാര്‍ക്ക് പുത്തന്‍ വായനാനുഭവങ്ങള്‍ സമ്മാനിക്കാനായി ചന്ദ്രിക ലോകകപ്പ് സ്പെഷല്‍ പതിപ്പ് ‘ഫ്രീകിക്ക്’ പ്രകാശനം ചെയ്തു. മുന്‍ ഇന്ത്യന്‍ താരം ഐ.എം വിജയനാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. ചടങ്ങില്‍ യു.ഷറഫലി, എം.പീതാബരന്‍, കുരികേശ് മാത്യു, കെ.ടി ചാക്കോ, ഹബീബ് റഹ്മാന്‍, തോബിയാസ്, ആസിഫ് സഹീര്‍, വി.പി ഷാജി, സക്കീര്‍, കെ.പി സേതുമാധവന്‍, ജസീര്‍ കരണത്ത്, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍,ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍, റസിഡന്റ് എഡിറ്റര്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, പി.എ അബ്ദുല്‍ ഹയ്യ്, ഷഹബാസ് വെള്ളില എന്നിവര്‍ പങ്കെടുത്തു.

ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ മുഴുനീള വിവരണങ്ങള്‍. ഈ ലോകകപ്പില്‍ ഏവരും ഉറ്റുനോക്കുന്ന താരങ്ങളുടെ സാധ്യതകള്‍. അവസാന ലോകകപ്പ് ആവുമെന്ന് ഫുട്ബോള്‍ ലോകം വിലയിരുത്തുന്ന ലയണല്‍ മെസ്സി, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുടെ പ്രത്യേക സ്റ്റോറികള്‍, ഫിക്ച്ചര്‍, ടീമുകളുടെ സാധ്യതകള്‍, പ്രവചനങ്ങള്‍, ലോക ഫുട്ബോള്‍ പ്രേമികളെ കാത്തിരിക്കുന്ന ഖത്തറിലെ ഒരുക്കങ്ങള്‍ തുടങ്ങി ഖത്തര്‍ ലോകകപ്പിനെ കുറിച്ചറിയാനുള്ളതെല്ലാം ‘ഫ്രീകിക്കി’ല്‍ ഉണ്ട്. കോപ്പികള്‍ക്കായി ചന്ദ്രിക ഓഫീസിലും ഏജന്റുമാരുമായും ബന്ധപ്പെടുക.