Connect with us

india

ഹാത് സേ ഹാത് ജോഡോ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രം വീടുകളിലെത്തും; കെ.സി വേണുഗോപാല്‍

രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Published

on

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരിനെതിരായ കുറ്റപത്രം വീടുകളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഹാത് സേ ഹാത് ജോഡോ അഭിയാന്‍ നടത്തുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഒന്നിപ്പിക്കാന്‍ വെറുപ്പിനെതിരായ ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്ര. അതിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാത് സേ ഹാത് ജോഡോ അഭിയാന്‍ നടത്തുന്നതെന്നും അദേഹം വ്യക്തമാക്കി.

മോദി സര്‍ക്കാരിനും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായ കുറ്റപത്രം വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുന്നത്. ബ്ലോക്ക് അടിസ്ഥാനത്തില്‍ പദയാത്രകളും ഭവന സന്ദര്‍ശനവും നടത്തും. മൂന്ന് മാസക്കാലത്തോളം രാജ്യത്താകെ ഹാത് സേ ഹാത് ജോഡോ അഭിയാന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദേഹം വിശദീകരിച്ചു.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടും രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ് യാത്രയില്‍ അണി ചേര്‍ന്നത്. യാത്ര സമാപിച്ച ജമ്മു കാശ്മീരില്‍ പത്ത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യാത്ര അവസാനിച്ചതിന് പിന്നാലെ അദാനി വിഷയത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായാണ് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പോരാട്ടം നടത്തുന്നത്. രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കേരളത്തിലെ സി.പി.എമ്മിന് കോണ്‍ഗ്രസ് വിരുദ്ധവികാരം മാത്രമെയുള്ളൂ. ഇന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസത്തെ ഇല്ലാതാക്കുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു. ആ പോരാട്ടത്തിന്റെ ഭാഗമായാണ് ത്രിപുരയില്‍ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയത്. ത്രിപുരയില്‍ സി.പി.എമ്മില്‍ നിന്നും ഏറ്റവും കൂടുതല്‍ അക്രമം നേരിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും ബി.ജെ.പിയുടെ ഫാസിസത്തെ തകര്‍ക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിന് വേണ്ടിയാണ് അവരുമായി യോജിച്ചത്. അദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ആഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കും

AI171 തകര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി വെട്ടിക്കുറച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം എയര്‍ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

Published

on

AI171 തകര്‍ച്ചയെത്തുടര്‍ന്ന് താല്‍ക്കാലികമായി വെട്ടിക്കുറച്ച അന്താരാഷ്ട്ര വിമാനങ്ങളുടെ ഭാഗിക പുനഃസ്ഥാപനം എയര്‍ ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഓഗസ്റ്റ് 1 മുതല്‍ എയര്‍ ഇന്ത്യ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പുനരുദ്ധാരണത്തിന്റെ ആദ്യ ഘട്ടം ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ വരെ തുടരും.

ഭാഗികമായ പുനഃസ്ഥാപനത്തോടെ, 63 ഹ്രസ്വവും ദീര്‍ഘവും ദൈര്‍ഘ്യമേറിയതുമായ റൂട്ടുകളിലായി എയര്‍ ഇന്ത്യ ആഴ്ചയില്‍ 525-ലധികം അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്തും, ഒക്ടോബര്‍ 1 മുതല്‍ പൂര്‍ണ്ണമായ പുനരുദ്ധാരണം ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.

ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) ജൂണ്‍ 12 ന് ഉണ്ടായ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.

എയര്‍ ഇന്ത്യ ബോയിംഗ് 787-ലെ രണ്ട് എഞ്ചിന്‍ ഇന്ധന സ്വിച്ചുകളും അഹമ്മദാബാദില്‍ നിന്ന് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം റണ്ണില്‍ നിന്ന് കട്ട്ഓഫിലേക്ക് നീങ്ങിയതിനാല്‍ ത്രസ്റ്റ് നഷ്ടപ്പെടുകയും തുടര്‍ന്നുള്ള തകരാര്‍ സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ദുരന്തത്തില്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരും മറ്റ് 19 പേരും മരിച്ചു. മിഡ്-എയര്‍ സ്വിച്ച് ചലനത്തിന്റെ കാരണം വ്യക്തമല്ല.

വെട്ടിച്ചുരുക്കിയ പല റൂട്ടുകളിലും എയര്‍ലൈന്‍ ഫ്‌ലൈറ്റുകള്‍ പുനഃസ്ഥാപിക്കും. ജൂലൈ 16 മുതല്‍ ഡല്‍ഹിക്കും ലണ്ടന്‍ ഹീത്രൂവിനുമിടയില്‍ എല്ലാ 24 പ്രതിവാര വിമാനങ്ങളും ഷെഡ്യൂള്‍ ചെയ്തതുപോലെ പ്രവര്‍ത്തിക്കും. ഓഗസ്റ്റ് 1 മുതല്‍ ഡല്‍ഹി-സൂറിച്ച്, പ്രതിവാര വിമാനങ്ങള്‍ നാലില്‍ നിന്ന് അഞ്ചായി ഉയരും, ഡല്‍ഹി-ടോക്കിയോ ഹനേദ അതിന്റെ ഏഴ് ആഴ്ചത്തെ മുഴുവന്‍ ഷെഡ്യൂളും പുനരാരംഭിക്കും. ഡല്‍ഹി-സിയോള്‍ ഇഞ്ചിയോണ്‍ സെപ്തംബര്‍ 1 മുതല്‍ പ്രതിവാര അഞ്ച് വിമാനങ്ങളിലേക്ക് മടങ്ങും.

എന്നിരുന്നാലും, ചില റൂട്ടുകള്‍ കുറവുകളോടെ തുടരും. ഓഗസ്റ്റ് 1 മുതല്‍ ബംഗളൂരു-ലണ്ടന്‍ ഹീത്രൂ ആഴ്ചയില്‍ ആറില്‍ നിന്ന് നാലായി കുറയും. ഡല്‍ഹി-പാരീസ് പ്രതിവാര ഫ്‌ലൈറ്റുകളുടെ എണ്ണം 12ല്‍ നിന്ന് ഏഴായും ഡല്‍ഹി-മിലാന്‍ സര്‍വീസ് നാലില്‍ നിന്ന് മൂന്നായും ജൂലൈ 16 മുതല്‍ വെട്ടിക്കുറയ്ക്കും.

ഡെല്‍ഹി-കോപ്പന്‍ഹേഗന്‍, ഡല്‍ഹി-വിയന്ന, ഡല്‍ഹി-ആംസ്റ്റര്‍ഡാം തുടങ്ങിയ മറ്റ് യൂറോപ്യന്‍ റൂട്ടുകള്‍ സെപ്റ്റംബര്‍ വരെ പൂര്‍ണ്ണ ഫ്രീക്വന്‍സിയില്‍ താഴെയായി തുടരും, ആംസ്റ്റര്‍ഡാം ഓഗസ്റ്റ് 1-ന് പ്രതിദിന സര്‍വീസിലേക്ക് മടങ്ങും.

വടക്കേ അമേരിക്കയില്‍, ഒന്നിലധികം റൂട്ടുകള്‍ സെപ്റ്റംബര്‍ വരെ കുറച്ച് പ്രതിവാര ഫ്‌ലൈറ്റുകള്‍ നടത്തും. ഡല്‍ഹി-വാഷിംഗ്ടണ്‍ ആഴ്ചയില്‍ മൂന്ന് ഫ്‌ലൈറ്റുകളില്‍ തുടരും, ഡല്‍ഹി-ഷിക്കാഗോ ജൂലൈയില്‍ മൂന്ന് ആഴ്ചയും ഓഗസ്റ്റില്‍ നാല് ആഴ്ചയും സര്‍വീസ് നടത്തും. ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ, ഡല്‍ഹി-ടൊറന്റോ, ഡല്‍ഹി-വാന്‍കൂവര്‍, ഡല്‍ഹി-ന്യൂയോര്‍ക്ക് (ജെഎഫ്‌കെ, നെവാര്‍ക്ക്) എന്നിവയും കുറഞ്ഞ ആവൃത്തിയില്‍ തുടരും. മുംബൈ-ന്യൂയോര്‍ക്ക് ജെഎഫ്കെ ഓഗസ്റ്റ് 1 മുതല്‍ ആഴ്ചയില്‍ ആറ് വിമാന സര്‍വീസുകളായി കുറയും.

ഓസ്ട്രേലിയയിലേക്കുള്ള വിമാനങ്ങളെയും ഇതേ രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി-മെല്‍ബണ്‍, ഡല്‍ഹി-സിഡ്‌നി എന്നിവ ആഴ്ചയില്‍ അഞ്ച് തവണയായി കുറയും. ആഫ്രിക്കയില്‍, ഡല്‍ഹി-നെയ്റോബി ഓഗസ്റ്റ് 31 വരെ മൂന്ന് പ്രതിവാര വിമാനങ്ങളില്‍ സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ടെങ്കിലും സെപ്റ്റംബര്‍ മാസം മുഴുവന്‍ നിര്‍ത്തിവയ്ക്കും.

അമൃത്സര്‍-ലണ്ടന്‍ ഗാറ്റ്വിക്ക്, ഗോവ (മോപ്പ)-ലണ്ടന്‍ ഗാറ്റ്വിക്ക്, ബെംഗളൂരു-സിംഗപ്പൂര്‍, പൂനെ-സിംഗപ്പൂര്‍ എന്നീ നാല് റൂട്ടുകള്‍ സെപ്റ്റംബര്‍ 30 വരെ നിര്‍ത്തിവച്ചിരിക്കുമെന്ന് എയര്‍ ഇന്ത്യ സ്ഥിരീകരിച്ചു.

Continue Reading

india

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍

അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

Published

on

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Continue Reading

india

കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

Published

on

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.

Continue Reading

Trending