Connect with us

Culture

വണ്ടിച്ചെക്ക് കേസ്; ആറുകോടി വേണമെന്ന് നാസില്‍; മൂന്നു കോടി നല്‍കാമെന്ന് തുഷാര്‍

Published

on

ദുബായ്: വണ്ടിച്ചെക്ക് കേസില്‍ നാസില്‍ അബ്ദുള്ളയും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ പാളുന്നു. കേസ് ഒത്തു തീര്‍പ്പാക്കാന്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയോട് നാസില്‍ ചോദിച്ചത് ആറു കോടി (മുപ്പത് ലക്ഷം ദിര്‍ഹം) രൂപയാണ്. എന്നാല്‍ മൂന്നുകോടതി രൂപ നല്‍കാം എന്നാണ് തുഷാറിന്റെ നിലപാട്.

കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കായി ഇരുവരും തയ്യാറെടുത്തത്. കോടതിക്ക് പുറത്തെ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ നാസില്‍ അബ്ദുള്ള ആറു കോടിയോളം രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് കൂടുതലാണ് എന്നാണ് തുഷാര്‍ നല്‍കിയ മറുപടി. ഇത്രയും തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി തനിക്ക് ഉണ്ടായിരുന്നില്ല എന്ന് തുഷാര്‍ പറയുന്നു.

അതിനിടെ അജ്മാനില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ യുഎഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവച്ച് ജാമ്യ വ്യസ്ഥയില്‍ ഇളവ് നേടാന്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി കഴിഞ്ഞു. ഇന്നിത് കോടതിയില്‍ സമര്‍പ്പിക്കും.

കോടതിക്ക് അകത്തും പുറത്തും വച്ചുള്ള ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് യാത്രവിലക്ക് ഒഴിവാക്കാന്‍ തുഷാര്‍ പുതിയ ശ്രമം നടത്തുന്നത്. വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തുതീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.

filim

ജയിലര്‍ രണ്ടാം ഭാഗത്തിലും വിനായകന്‍; സ്ഥിരീകരിച്ച് താരം

ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ്

Published

on

ജയിലര്‍ സിനിമയില്‍ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ മലയാളി താരം വിനായകന്‍ ജയിലര്‍ രണ്ടാഭാഗത്തിലുമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ‘മനസ്സിലായോ സാറെ’ എന്ന ഒറ്റ ഡയലോഗില്‍ ഹിറ്റായ വിനായകന്റെ വേഷം രജനികാന്തിനോളം പ്രേഷക ശ്രദ്ധ നേടിയതായിരുന്നു. രണ്ടാം ഭാഗത്തിലും വിനായകന്‍ ഉണ്ടാകുമെന്ന് താരം സ്ഥിരീകരിച്ചിരിക്കുകയാണ്.

ജയിലര്‍ രണ്ടാം ഭാഗത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പാലക്കാട് അട്ടപ്പാടിയിലായിരുന്നു. ജയിലര്‍ 2 ന്റെ ചിത്രീകരണം കോഴിക്കോട് വെച്ച് നടന്നിരുന്നു. വിജയ് സേതുപതിയും ചിത്രത്തില്‍ ഉണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ട്

മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ല്‍ ആയിരുന്നു ജയിലര്‍ റിലീസ് ചെയ്തത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.

തമിഴ് സിനിമയില്‍ ഏറ്റവും വലിയ ഓപണിംഗ് വരാന്‍ സാധ്യതയുള്ള അപ്കമിംഗ് പ്രോജക്റ്റുമാണ് ജയിലര്‍ 2. അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. എന്നാല്‍ രണ്ടാം ഭാഗം വരുമ്പോള്‍ മലയാളികള്‍ക്ക് അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടായിരുന്നത് ചിത്രത്തില്‍ മോഹന്‍ലാലിന്റെ മാത്യു എന്ന ഡോണ്‍ കഥാപാത്രം ഉണ്ടാവുമോ എന്നാണ്. ജയിലര്‍ 2വില്‍ മോഹന്‍ലാല്‍ ഉണ്ടാകുമെന്ന് തന്നെയാണ് അറിയാന്‍ കഴിയുന്നതും. ചിത്രത്തില്‍ അടുത്തുതന്നെ നടന്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോട്ടുകള്‍.

Continue Reading

entertainment

മലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു.

Published

on

മലയാള സിനിമയും ചെറു ചിത്രങ്ങളും കേരളത്തിനു പുറത്തും ജിസിസി രാജ്യങ്ങളിലുമായി വലിയ പ്രേക്ഷകവിപണി നേടേണ്ടതുണ്ടെന്ന് നടനും നിര്‍മ്മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍ അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ഒരിക്കല്‍ ഉണ്ടായിരുന്ന പരിമിതികളും വിപണി തടസ്സങ്ങളും ഇപ്പോള്‍ മാറി വരുന്ന സാഹചര്യത്തിലാണ് ഈ സാധ്യതകള്‍ ഉയരുന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘മുന്‍കാലത്ത് നമ്മുടെ സിനിമകള്‍ കേരളത്തിനും കുറച്ച് ഗള്‍ഫ് പ്രദേശങ്ങള്‍ക്കും മാത്രമായിരുന്നു പരിമിതമായിരുന്നത്. ഉത്തരേന്ത്യയിലാകട്ടെ വ്യാപാരം വളരെ കുറവായിരുന്നു. കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയോടെ മലയാള സിനിമകള്‍ക്ക് ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും മികച്ച പ്രേക്ഷകര്‍ ലഭിച്ചു,’ എന്ന് ദുല്‍ഖര്‍ വിശദീകരിച്ചു. വേഫെറര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുല്‍ഖര്‍ നിര്‍മ്മിച്ച സൂപ്പര്‍ഹീറോ ചിത്രം ‘ലോക’ നേടിയ വിജയത്തെ കുറിച്ചും, ദുല്‍ഖറും റാണ ദഗുബട്ടിയും ചേര്‍ന്ന് നിര്‍മ്മിച്ച തമിഴ് ചിത്രം കാന്തയെക്കുറിച്ചും ചര്‍ച്ചയില്‍ വിശദമായി സംസാരിച്ചു. അന്യഭാഷ ചിത്രങ്ങള്‍ കേരളത്തില്‍ എത്തി വന്‍ വിജയങ്ങളുണ്ടാക്കുന്ന സാഹചര്യത്തില്‍, തിരിച്ച് മലയാള സിനിമകളും മറ്റു സംസ്ഥാനങ്ങളില്‍ തിയറ്ററുകളിലൂടെയും ഒടിടിയിലൂടെയും ശക്തമായ സാന്നിധ്യം ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ചെറുചിത്രങ്ങള്‍ക്കും കൂടുതല്‍ വലിയ മാര്‍ക്കറ്റിലേക്ക് കടക്കാന്‍ സഹായിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പ്രദര്‍ശനം ലഭിക്കാതെ പോകുന്ന നിരവധി മികച്ച ചെറുചിത്രങ്ങള്‍ക്ക് പുറത്തെ വിപണി തുറന്ന് കൊടുക്കാനുള്ള ശ്രമത്തിലാണ് ഞാന്‍,’ ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘കളങ്കാവല്‍’ റിലീസിന് മുന്നോടിയായി മമ്മൂട്ടിയുടെ വെളിപ്പെടുത്തല്‍; സിനിമയിലെ തന്റെ കഥാപാത്രം ‘പ്രതിനായകന്‍’

പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

Published

on

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കളങ്കാവല്‍ റിലീസിനെ മുന്നോടിയായി നടന്‍ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. പ്രീ റിലീസ് പരിപാടിയില്‍ സംസാരിച്ച മമ്മൂട്ടി, ചിത്രത്തില്‍ താന്‍ ‘പ്രതിനായകനായി’ എത്തുന്നതായി ഉറപ്പിച്ചു.

ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും പുറത്ത് വന്നതോടെയാണ് മമ്മൂട്ടിയുടെ കഥാപാത്രം വില്ലന്‍ ലുക്കിലാണെന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇതിന് വ്യക്തത വരുത്തിക്കൊണ്ട് മമ്മൂട്ടി അഭിപ്രായം വ്യക്തമാക്കി”എന്റെ കഥാപാത്രം നിങ്ങള്‍ക്ക് സ്‌നേഹിക്കാനോ ഇഷ്ടപ്പെടാനോ ബുദ്ധിമുട്ടായിരിക്കും. പക്ഷേ സിനിമ കണ്ടാല്‍ തിയറ്ററില്‍ ഉപേക്ഷിച്ചിട്ട് പോകാന്‍ പറ്റാത്ത കഥാപാത്രമാണിത്,”

ആദ്യമായി ചലച്ചിത്രത്തില്‍ പോലീസ് ഓഫീസര്‍ വേഷമായിരുന്നു, ആ കഥാപാത്രം വിനായകന്‍ ചെയ്യുന്നതാണ് ഏറ്റവും മികച്ചതെന്ന് കണ്ടു. ഈ സിനിമയിലെ നായകന്‍ വിനായകനാണ്. പോസ്റ്ററില്‍ കണ്ടതുപോലെ. ഞാന്‍ നായകനാണ്, പക്ഷേ പ്രതിനായകനാണ്,” മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

”സംസാരിക്കാന്‍ അറിയില്ലെങ്കിലും അഭിനയത്തില്‍ അത്ഭുതം കാണിക്കുന്ന ആളാണ് വിനായകന്‍. കുസൃതിക്കാരന്‍ പോലെ തോന്നിച്ചാലും അദ്ദേഹത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് ഒരു വാത്സല്യം എപ്പോഴും ഉണ്ടാകും വിനായകന്റെ അഭിനയത്തെ പ്രശംസിച്ച മമ്മൂട്ടി പറഞ്ഞു.

ദീര്‍ഘകാല പ്രതിസന്ധി കഴിഞ്ഞ് ‘കളങ്കാവല്‍’ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്നു. സിനിമ തന്റെ കരിയറില്‍ വലിയൊരു പരീക്ഷണമാണ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ പ്രതികരണങ്ങള്‍.

 

Continue Reading

Trending