Connect with us

More

ബയേണ്‍ മ്യൂണിക്കിനോട് തോല്‍വി സമ്മതിച്ച് ചെല്‍സി

Published

on

സിംഗപ്പൂര്‍സിറ്റി: സീസണു മുന്നോടിയായുള്ള ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ ജര്‍മ്മന്‍ ടീം ബയേണ്‍ മ്യൂണിക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെല്‍സിയെ 3-2ന് തോല്‍പിച്ചു. ആദ്യ പകുതിയില്‍ 27 മിനിറ്റ് പിന്നിടുമ്പോഴേക്കും 3-0ന് പിന്നില്‍ നിന്ന ശേഷം ശക്തമായി മത്സരത്തിലേക്കു തിരിച്ചു വന്ന ചെല്‍സിക്കു പക്ഷേ തോല്‍വി ഒഴിവാക്കാനായില്ല. ശനിയാഴ്ച ആഴ്‌സണലിനെ 3-0ന് തോല്‍പ്പിച്ച ആത്മവിശ്വാസവുമായി ഇറങ്ങിയ ചെല്‍സിയെ ഞെട്ടിച്ചു കൊണ്ട് ബ്രസീലിയന്‍ താരം മാര്‍സിയോ റഫീഞ്ഞോയാണ് ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. ലോങ് റേഞ്ച് ഷോട്ടിലൂടെ ആറാം മിനിറ്റില്‍ തന്നെ ബയേണ്‍ മത്സരത്തില്‍ മുന്നില്‍ കയറി. മത്സരത്തില്‍ താളം കണ്ടെത്തും മുമ്പേ പിന്നാക്കം പോയ ചെല്‍സിക്ക് പക്ഷേ കൂടുതല്‍ പ്രഹരം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആറ് മിനിറ്റ് കൂടി പിന്നിട്ടതോടെ ബയേണ്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇത്തവണ ഫ്രാങ്ക് റിബറിയുടെ പാസില്‍ നിന്നും തോമസ് മുള്ളറായിരുന്നു ഗോള്‍സ്‌കോറര്‍. 27-ാം മിനിറ്റില്‍ മുള്ളര്‍ തന്റെ രണ്ടാം ഗോളും ഒപ്പം ടീമിന്റെ ലീഡ് 3-0 ആക്കിയും ഉയര്‍ത്തി. മുള്ളറുടെ മികവിന് മുന്നില്‍ ചെല്‍സി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് മറുപടിയുണ്ടായിരുന്നില്ല.

42ab88ab00000578-0-marco_friedl-a-52_1500986101550

42ab920900000578-0-image-m-76_1500986789241

42abc9e700000578-4728500-image-a-102_1500989270335മൂന്ന് ദിവസം മുമ്പ് ആഴ്‌സണലിനു മുന്നില്‍ വന്‍മതില്‍ തീര്‍ത്ത ചെല്‍സി പ്രതിരോധം ബയേണിന്റെ വേഗതയാര്‍ന്ന നീക്കത്തിനു മുന്നില്‍ ആടിയുലഞ്ഞു. മൂന്നു ഗോളിന് പിന്നില്‍ നിന്നതോടെ ആര്‍ത്തു വിളിച്ച സിംഗപ്പൂര്‍ കാണികള്‍ക്കു മുന്നില്‍ ഉണര്‍ന്ന ചെല്‍സി ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. മാര്‍കോ അലന്‍സോയായിരുന്നു ഗോള്‍ സ്‌കോറര്‍. രണ്ടാം പകുതിയില്‍ ചെല്‍സി കോച്ച് അന്റോണിയോ കോന്റെ അല്‍വരോ മൊറാറ്റയെ കളത്തിലിറക്കി. ചെല്‍സിക്കു വേണ്ടി അരങ്ങേറ്റം കുറിച്ച മൊറാറ്റ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 85-ാം മിനിറ്റില്‍ മികി ബാഷുവായിയിലൂടെയായിരുന്നു ചെല്‍സിയുടെ രണ്ടാം ഗോള്‍ പിറന്നത്. സീസണു മുന്നോടിയായുള്ള മൂന്നു മത്സരങ്ങളില്‍ ബല്‍ജിയം താരം നേടുന്ന അഞ്ചാം ഗോളാണിത്. അവസാന മിനിറ്റില്‍ ആഞ്ഞടിച്ച ചെല്‍സിയുടെ മുന്നേറ്റ നിരയെ പ്രതിരോധിക്കാന്‍ ബയേണ്‍ നന്നേ പാടുപെട്ടെങ്കിലും വിജയം കൈവിടാതെ കാക്കാന്‍ ബയേണിനു സാധിച്ചു.

kerala

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് പ്രതിഷേധം

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്

Published

on

കൊച്ചി: നേരൃമംഗലത്ത് കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ കോതമംഗലത്ത് പ്രതിഷേധം. വന്യമൃഗശല്യത്തിന് സര്‍ക്കാര്‍ ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്ദിരയുടെ മൃതദേഹവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.

ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. തടയാനെത്തിയ പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചു. മൃതദേഹം ഫ്രീസറിലേക്ക് മാറ്റിയ ശേഷം റോഡരികില്‍ പ്രതിഷേധം തുടരുകയാണ്.

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ട ശേഷം മതി പോസ്റ്റ്‌മോര്‍ട്ടം എന്നതാണ് ഇന്ദിരയുടെ കുടുംബത്തിന്റെ നിലപാട്. ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ നേരൃമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ മരിച്ചത്.

Continue Reading

kerala

‘കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീന്‍ ആണ്‌’: രാ​ഹുൽ മാങ്കൂട്ടത്തിൽ

എസ്എഫ്ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതിൽ അധ്യാപകർക്ക് പങ്കുണ്ട്

Published

on

തിരുവനന്തപുരം: സിദ്ധാർത്ഥന്റെ മരണത്തിൽ ഡീൻ എം കെ നാരായണനും മന്ത്രി ചിഞ്ചു റാണിക്കുമെതിരെ ​ഗുരുതര ആരോപണങ്ങളുമായി യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസി‍സഡന്റ് രാ​ഹുൽ മാങ്കൂട്ടത്തിൽ. ഡീനിന്റെ ഭാഗത്ത് തെറ്റില്ല എന്നാണ് മന്ത്രി ചിഞ്ചു റാണി പറഞ്ഞത്. ഡീനിനെ ഇങ്ങനെ സംരക്ഷിക്കേണ്ട എന്ത് ഉത്തരവാദിത്തമാണ് മന്ത്രിക്ക് ഉള്ളതെന്ന് രാഹുൽ ചോദിച്ചു.

സിദ്ധാ‍ർത്ഥിന്റെ മരണത്തിൽ മുഖ്യ പങ്കുള്ള വ്യക്തി ഡീൻ ആണ്. ഡീൻ എല്ലാകാലത്തും എസ്എഫ്ഐ എന്ന സംഘടനയെ തീറ്റിപ്പോറ്റുന്ന വ്യക്തിയാണ്. നാരായണന് എസ്എഫ്ഐയുമായി ചിയേഴ്സ് ബന്ധമാണ്. നാരായണനെ പ്രതിപട്ടികയിൽ ചേർക്കുകയും പുറത്താക്കുകയും വേണം. കൊലപാതകത്തിന് വേണ്ട എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് ഡീൻ ആണെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മിന് ബന്ധമില്ലെങ്കിൽ ശശീന്ദ്രൻ മജിസ്ട്രേറ്റിന്റെ അടുത്തേക്ക് പോയത് എന്തിനാണെന്നും രാഹുൽ ചോദിച്ചു. ശശീന്ദ്രൻ എന്താ വക്കീലാണോ? എസ്എഫ്ഐ എന്ന അരാജക തീവ്രവാദ സംഘടനയെ അഴിച്ചുവിടുന്നതിൽ അധ്യാപകർക്ക് പങ്കുണ്ട്. ഞാൻ സെക്യൂരിറ്റി ആണോ എന്നാണ് ഡീൻ ചോദിച്ചത്. പദവിയുടെ മഹത്വം അറിയാത്തതുകൊണ്ടാണ് ഡീൻ അങ്ങനെ ചോദിച്ചത്.

ക്ലിഫ് ഹൗസിൽ മാത്രമല്ല സെക്രട്ടറിയേറ്റിലും മരപ്പട്ടികളുണ്ട്. മരപ്പട്ടികളുടെ ഭരണത്തിലാണ് ഒരു യുവാവിന് ജീവൻ നഷ്ടപ്പെട്ടത്. വിവിധ കൊട്ടേഷനുകൾ സ്വീകരിച്ച് സർവകലാശാല അധികാരികളും ഉദ്യോഗസ്ഥന്മാരും സർക്കാരിന്റെ അക്രമത്തിന് കൂട്ടുനിൽക്കുകയാണ്. റാഗിംഗ് മാത്രമല്ല സദാചാര ഗുണ്ടായിസവും നടക്കുന്നുണ്ട്. ഗുണ്ടായിസത്തിന്റെ വ്യാപ്തി എത്രത്തോളം എന്ന് മനസ്സിലാക്കാം. ലഹരി കൊണ്ടും അധികാരം കൊണ്ടും ആണ് എസ്എഫ്ഐ ക്യാമ്പസുകൾ ഭരിക്കുന്നത്. ലഹരിവാഹകർ ആയ തീവ്രവാദികൾ ആണ് എസ്എഫ്ഐക്കാരെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.

Continue Reading

crime

കാസർക്കോട് മദ്യ ലഹരിയിൽ ജ്യേഷ്ഠൻ അനുജനെ വെടിവച്ചു കൊന്നു

സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു

Published

on

കാസർക്കോട്: കുറ്റിക്കോൽനൂഞ്ഞങ്ങാനത്ത്ജ്യേഷ്ഠൻഅനുജനെ വെടിവച്ചു കൊന്നു. മദ്യ ലഹരിയിലാണ് സംഭവം. അശോകൻ (45) ആണ് മരിച്ചത്.

സംഭവത്തിൽ ജ്യേഷ്ഠൻ ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രി മദ്യാപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ നാടൻ തോക്ക് ഉപയോ​ഗിച്ച് ബാലകൃഷ്ണൻ, വെടിയുതിർക്കുകയായിരുന്നു.

Continue Reading

Trending