Connect with us

More

വേതന തര്‍ക്കം: ഓസീസ് ക്രിക്കറ്റ് സ്തംഭനത്തിലേക്ക്; ഇന്ത്യയിലും കളിക്കാനെത്തിയേക്കില്ല

Published

on

സിഡ്‌നി: ലോകത്തെ മുന്‍നിര ക്രിക്കറ്റ് ടീമായ ഓസ്‌ട്രേലിയ പ്രതിഫലക്കാര്യത്തില്‍ ബോര്‍ഡുമായി തെറ്റി തകര്‍ച്ചയിലേക്ക്. നാളുകളായി കളിക്കാരും ബോര്‍ഡും തമ്മില്‍ തുടരുന്ന ശീതസമരം ഒടുവില്‍ കളിക്കാര്‍ പരമ്പര ബഹിഷ്‌കരിക്കുന്നിടത്തേക്ക് കാര്യങ്ങളെ എത്തിച്ചിരിക്കുകയാണ്. ബംഗ്ലാദേശില്‍ പര്യടനത്തിനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെയുള്ളവര്‍ മാറി നില്‍ക്കുകയാണ്. സ്മിത്തിനൊപ്പം വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും പരമ്പരക്കില്ലെന്ന് ഓസ്‌ട്രേലിയയെ അറിയിച്ചു. കളിക്കാരുമായുള്ള പ്രതിഫല കരാറില്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകുന്നതാണ് കാരണം. പ്രതിഫലത്തില്‍ കാര്യമായ വര്‍ധന വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. ബോര്‍ഡിന്റെ വരുമാനം പങ്കിടുന്ന തരത്തില്‍ പ്രതിഫലം വേണമെന്നാണ് കളിക്കാരുടെ പ്രധാന ആവശ്യം. പ്രശ്‌നങ്ങള്‍ രമ്യമായി അവസാനിച്ചില്ലെങ്കില്‍ കൂടുതല്‍ താരങ്ങള്‍ ഓസീസ് നിരയില്‍ നിന്നും പിന്മാറും.

ഇരുപത് വര്‍ഷമായി കളിക്കാര്‍ക്ക് ലാഭവിഹിതം നല്‍കുന്ന പതിവ് റദ്ദാക്കുകയും സീനിയര്‍ താരങ്ങള്‍ക്ക് മാത്രം കൂടുതല്‍ വേതനം നല്‍കുകയും ചെയ്യുന്ന രീതിയിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ വേതന നയം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് കളിക്കാരുടെ സംഘടന അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചര്‍ച്ചകള്‍ നടന്നെങ്കിലും വേതനത്തിന്റെ കാര്യത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ക്ക് കഴിയുന്ന തീരുമാനമെടുക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിക്ക് സാധിക്കാതിരുന്നതോടെ തര്‍ക്കം നീളുകയായിരുന്നു. കളിക്കാരും ക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പര്യടനം ഉള്‍പ്പടെ ഓസീസിന്റെ വരാനിരിക്കുന്ന മത്സരങ്ങളെല്ലാം അനിശ്ചിതത്വത്തിലാണ്. പുരുഷ ക്രിക്കറ്റിന് പുറമെ വനിതാ താരങ്ങളുടെ കാര്യത്തിലും പുതിയ കരാറിലെത്താനായില്ല. ആഗസ്റ്റില്‍ ബംഗ്ലാദേശ് പര്യടനമാണ് ഓസ്‌ട്രേലിയുടെ അടുത്ത മത്സരം. അതുകഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയില്‍ ഒസീസ് എത്തേണ്ടതുണ്ട്.

kerala

മന്ത്രിതല ചർച്ച പരാജയം; കടയടപ്പ് സമരത്തിൽനിന്ന് പിന്നോട്ടില്ലെന്ന് റേഷൻ വ്യാപാരികൾ

183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു

Published

on

തി​രു​വ​ന​ന്ത​പു​രം: മാ​ർ​ച്ച് ഏ​ഴി​ന് റേ​ഷ​ൻ വ്യാ​പാ​രി സം​ഘ​ട​ക​ൾ പ്ര​ഖ്യാ​പി​ച്ച ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം.

വേ​ത​ന പാ​ക്കേ​ജ് കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക, കെ.​ടി.​പി.​ടി.​എ​സ് ഓ​ഡ​റി​ൽ റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, ക്ഷേ​മ​നി​ധി​യി​ൽ സ​ർ​ക്കാ​ർ വി​ഹി​തം ഉ​റ​പ്പാ​ക്കി പ​രി​ഷ്ക​രി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത പ​ക്ഷം സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് സം​ഘ​ട​ന നേ​താ​ക്ക​ൾ മ​ന്ത്രി​യെ അ​റി​യി​ച്ചു.

വേ​ത​ന പാ​ക്കേ​ജ് പ​രി​ഷ്‌​ക്ക​രി​ക്ക​ണ​മെ​ന്ന സം​ഘ​ട​ന​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന്മേ​ൽ സ​ർ​ക്കാ​റി​ന് തു​റ​ന്ന മ​ന​സ്സാ​ണു​ള്ള​തെ​ന്നും എ​ന്നാ​ൽ, നി​ല​വി​ലെ സാ​മ്പ​ത്തി​ക പ​രി​മി​തി​യി​ൽ ഇ​ക്കാ​ര്യം ഉ​ട​ൻ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ഇ​തി​നെ​തി​രെ രൂ​ക്ഷ​ഭാ​ഷ​യി​ലാ​ണ് വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ പ്ര​തി​ക​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ​തി​നാ​ലാ​യി​ര​ത്തോ​ളം വ്യാ​പാ​രി​ക​ളി​ൽ 9909 പേ​ർ​ക്കും നി​ല​വി​ലെ വേ​ത​നം​കൊ​ണ്ട് ക​ട ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് ഒ​രു​വ​ർ​ഷ​ത്തെ വേ​ത​ന ക​ണ​ക്കു​ക​ൾ നി​ര​ത്തി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചു.

2402 ക​ട​ക്കാ​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്ന് പ​ണം​മു​ട​ക്കി​യാ​ണ് ക​ട വാ​ട​ക​യും വൈ​ദ്യു​തി ബി​ല്ലും സെ​യി​ൽ​സ്മാ​നു​ള്ള വേ​ത​ന​വും ന​ൽ​കു​ന്ന​ത്. ഇ​ത്ത​രം ക​ട​ക​ൾ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്. 183 ക​ട​ക്കാ​ർ​ക്ക് 10,000ത്തി​ൽ​താ​ഴെ മാ​ത്ര​മാ​ണ് വ​രു​മാ​ന​മെ​ന്നും നേ​താക്ക​ൾ അ​റി​യി​ച്ചു.

Continue Reading

india

മുതിർന്ന കോൺ​ഗ്രസ് നേതാവ് അസീസ് ഖുറേഷി അന്തരിച്ചു

ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു

Published

on

ഭോപ്പാൽ: മുതിർന്ന കോൺ​ഗ്രസ് നേതാവും യുപി മുൻ ഗവർണറുമായ അസീസ് ഖുറേഷി (83) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.

അന്ത്യകർമ്മങ്ങൾ വെള്ളിയാഴ്ച വൈകീട്ടോടെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്. ഉത്തരാഖണ്ഡ്, മിസോറാം സംസ്ഥാനങ്ങളിലും ​ഗവർണറായി അദ്ദേഹം സേവനമനുഷ്ഠുച്ചിരുന്നു. 1972-ൽ മധ്യപ്രദേശിലെ സെഹോറിൽനിന്നും നിയമസഭാം​ഗമായി.1984-ൽ ലോക്സഭയിലുമെത്തി.

Continue Reading

kerala

‘സർട്ടിഫിക്കറ്റ് നൽകിയില്ല’, കോഴിക്കോട് എൻഐടിയിൽ അധ്യാപകന് കുത്തേറ്റു

പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Published

on

കോഴിക്കോട്: എൻ.ഐ.ടി ക്യാമ്പസിൽ അധ്യാപകന് കുത്തേറ്റു. സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. ജയചന്ദ്രനാണ് കുത്തേറ്റത്. സംഭവത്തിൽ തമിഴ്നാട് സേലം സ്വദേശി വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴുത്തിന് പരിക്കേറ്റ അധ്യാപകനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അധ്യാപകന് കഴുത്തിനും വയറിനും കൈക്കും ആണ് പരിക്കേറ്റത്. സർട്ടിഫിക്കറ്റ് നൽകാത്തതുമായി ഉണ്ടായ തർക്കമാണ് കുത്തി പരിക്കേൽപ്പിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മറ്റു വിവരങ്ങൾ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.

Continue Reading

Trending