തിരുവനന്തപുരം: ഇന്നത്തെ കോവിഡ് കണക്കുകള്‍ തെറ്റായി പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ്ബുക് പേജ്. പിശക് പറ്റിയതായി മനസിലായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകളാണ് ഇന്ന്‌ തെറ്റായി പുറത്തുവിട്ടത്.

ഏഴ് മിനിറ്റോളം ഇന്നലത്തെ കണക്കായിരുന്നു മുഖ്യമന്ത്രിയുടെ പേജില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ചിലര്‍ പിശക് ചൂണ്ടിക്കാണിച്ച് കമന്റ് ചെയ്തതോടെ പുതിയ കണക്ക് പോസ്റ്റ് ചെയ്യുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ലാത്ത ദിവസങ്ങളില്‍ കോവിഡ് കണക്കുകള്‍ ഫേസ്ബുക്ക് പേജിലാണ് വരാറുള്ളത്.

അതേ സമയം ഇന്ന് 4905 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 605, കോഴിക്കോട് 579, മലപ്പുറം 517, കോട്ടയം 509, കൊല്ലം 501, പത്തനംതിട്ട 389, തൃശൂര്‍ 384, തിരുവനന്തപുരം 322, കണ്ണൂര്‍ 289, ആലപ്പുഴ 231, വയനാട് 231, പാലക്കാട് 230, ഇടുക്കി 81, കാസര്‍കോട് 37 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4307 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,116 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.64 ആണ്.