Connect with us

kerala

തെരഞ്ഞെടുപ്പില്‍ ജയിച്ചതല്ല, ജനങ്ങള്‍ ജയിപ്പിച്ചതാണ്; ആ ബോധം ഇല്ലാതാകുമ്പോള്‍ നിങ്ങള്‍ രാജിവച്ചു തിരിച്ചു പോരണം; ലീഗ് ജനപ്രതിനിധികളോട് സാദിഖലി തങ്ങള്‍

‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല, ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്. ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’

Published

on

മലപ്പുറം: തെരഞ്ഞെടുപ്പില്‍ ജയിക്കലല്ല, ജനങ്ങള്‍ ജയിപ്പിക്കലാണെന്ന് മുസ്‌ലിംലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ പോലെ ജയിക്കുന്നതല്ല അതെന്നും തങ്ങള്‍ പറഞ്ഞു. ജനങ്ങള്‍ ജയിപ്പിച്ചതാണ്, ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവച്ച് തിരിച്ചു പോരണമെന്നും സാദിഖലി തങ്ങള്‍.

സയ്യിദ് സാദിഖലി തങ്ങളുടെ ഫെയ്‌സ്ബുക് കുറിപ്പ്:

‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
മുസ്‌ലിംലീഗ് ജനപ്രതിനിധികളോട് സ്‌നേഹപൂര്‍വ്വം..
നമ്മുടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി നാളെ മുതല്‍ അധികാരത്തില്‍ വരും.
അധികാരം അലങ്കാരമാക്കാതെ അതൊരു ഉത്തരവാദിത്വമായി കാണണം.
ജനങ്ങളുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന ഭരണ കേന്ദ്രമാണ് തദ്ദേശ സ്ഥാപനങ്ങള്‍.
പ്രത്യേകിച്ച് ഗ്രാമപഞ്ചായത്തുകളും നഗരസഭകളും.
കേരള പഞ്ചായത്തീരാജ് നഗരപാലികാ നിയമം നിലവില്‍ വന്നതുമുതല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരങ്ങള്‍ വര്‍ദ്ധിച്ചു.
യഥാര്‍ത്ഥത്തില്‍ അധികാരങ്ങള്‍ വര്‍ദ്ധിച്ചു എന്നതിനര്‍ത്ഥം ജനപ്രതിനിധികളുടെ ബാധ്യതയും ഉത്തരവാദിത്വവും വര്‍ദ്ധിച്ചു എന്നാണ് കരുതേണ്ടത്.
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിക്കാവുന്ന കേന്ദ്രമാണത്.
പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതല്‍ പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങള്‍ വരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയിലാണ്.
ജനനം മുതല്‍ മരണം വരെ സവിശേഷ സന്ദര്‍ഭങ്ങളില്‍ ലഭ്യമാവേണ്ട പ്രധാന രേഖകള്‍ വിതരണാധികാരവും തദ്ധേശ സ്ഥാപനങ്ങള്‍ക്കു തന്നെയാണ്.
ജനങ്ങള്‍ അവരുടെ കാര്യങ്ങള്‍ നിവര്‍ത്തിച്ചു കിട്ടാന്‍ ഓടിയെത്തുമ്പോള്‍ വിഷയങ്ങളെ സങ്കീര്‍ണമാക്കുന്നവരാകരുത് ജനപ്രതിനിധികള്‍, പ്രയാസങ്ങളുടെ കുരുക്കഴിച്ച് വിഷയങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നവരാകണം. പ്രശ്‌നങ്ങളെ പരിഹാരമാക്കുന്നവനാണ് നല്ല ജന പ്രതിനിധി.
വികസന കാര്യങ്ങളില്‍ കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവേണ്ടതുണ്ട്.
എല്ലാം എനിക്കറിയാം എന്ന മൂഢ സങ്കല്‍പ്പം മാറ്റിവെച്ച് അറിവും വൈദഗ്ധ്യവും കാഴ്ചപ്പാടുകളുമുള്ളവരുടെയും മുന്‍ ജനപ്രതിനിധികളുടേയും അഭിപ്രായങ്ങള്‍ ആരായുക.
മണ്ണിനേയും മനുഷ്യനേയും വിലമതിക്കുന്നതാവണം വികസനങ്ങള്‍.
വികസനവും ആനുകൂല്യങ്ങളും നല്‍കുന്നതില്‍ മാത്രമല്ല, വികസനം നടപ്പാക്കും മുമ്പ് അഭിപ്രായം ആരായുന്ന കാര്യത്തിലും സ്വജനപക്ഷപാതം കാണിക്കരുത്.
സത്യപ്രതിജ്ഞയോട് നീതിപുലര്‍ത്തണം.
വനിതാ പ്രതിനിധികള്‍ക്ക് സാമൂഹിക പ്രവര്‍ത്തനത്തിന്നിടയില്‍ കുടുംബത്തിന്റെ അസ്തിത്വം വിള്ളലില്ലാതെ കൊണ്ടു പോകാന്‍ കഴിയണം.
പ്രശസ്തി നേടുന്നതിനേക്കാള്‍ വലുതാണ് വിശ്വസ്തത എന്നത് ഓര്‍മ്മയുണ്ടാവണം.
നാടിനുവേണ്ടി, ജനങ്ങള്‍ക്കുവേണ്ടി അഴിമതിഇല്ലാതെ നീതിയും നിയമവും മുന്‍നിര്‍ത്തി ഭരണം നിര്‍വ്വഹിക്കുക.
സ്വന്തം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ സന്നദ്ധരാവണം. മതേതരത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടാനും തയ്യാറാവണം.
ഓര്‍ക്കുക
അധികാരം ആധിപത്യമല്ല,
സേവനമാണ്
മനുഷ്യര്‍ക്കു വേണ്ടി സേവനം ചെയ്യുക!
‘നടത്ത മത്സരത്തിലോ ഓട്ട മത്സരത്തിലോ ജയിച്ചാല്‍ ജയിച്ചു എന്നു പറയാം.
തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജയിച്ചു എന്നല്ല,
ജനങ്ങള്‍ ജയിപ്പിച്ചു എന്നാണ് പറയേണ്ടത്.
ആ ബോധം എപ്പോള്‍ ഇല്ലാതെയാകുന്നോ അപ്പോള്‍ രാജിവെച്ച് തിരിച്ച് പോരണം’
എല്ലാ ജനപ്രതിനിധികള്‍ക്കും അഭിവാദ്യങ്ങള്‍..

 

kerala

കൊടുംചൂട്; 40 ഡി​ഗ്രിയോടടുത്ത് സംസ്ഥാനം പത്ത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, ഏപ്രില്‍ ഒന്ന് വരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 39 ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ ജില്ലകളിലെ ഉയര്‍ന്ന താപനില.

തൊട്ടു പിന്നാലെ പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 38ഡിഗ്രി സെല്‍ഷ്യസാണ് ഉയര്‍ന്ന താപനില.ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെ താപനില ഉയരും.എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്നത് സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡി?ഗ്രി വരെ താപനില വര്‍ധനവാണ്. കാലാവസ്ഥാവകുപ്പ് ഇന്ന് വേനല്‍ മഴക്കും സാധ്യത കണ്ടെത്തിയിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാധ്യത. മാര്‍ച്ച് 30 വരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ വേനല്‍ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Continue Reading

kerala

മഅ്ദനിയുടെ നില ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്.

Published

on

പി.ഡി.പി നേതാവ് അബ്ദുന്നാസർ മഅ്ദിനിയുടെ ആരോഗ്യ നില ഗുരുതരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി.

വ്യാഴാഴ്ച പുലർച്ച കടുത്ത ശ്വാസതടസ്സം നേരിട്ടതോടെയാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം മഅ്ദനിയെ പരിശോധിച്ച് വരികയാണ്.

കഴിഞ്ഞമാസമാണ് വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

Continue Reading

kerala

‘മീനാക്ഷി ഗുരുക്കളുടെ അനുഗ്രഹം തേടി’; മീനാക്ഷിയമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് ഷാഫി പറമ്പിൽ

വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.

Published

on

പത്മശ്രീ മീനാക്ഷി അമ്മയ്‌ക്കൊപ്പം കളരി അഭ്യസിച്ച് വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വടകരയിലെ മണ്ഡല പര്യടനവുമായി ബന്ധപ്പെട്ട് പത്മശ്രീ മീനാക്ഷിയമ്മയെ സന്ദർശിക്കാനെത്തിയതായിരുന്നു ഷാഫി പറമ്പിൽ.

എട്ടാം വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ലെന്നും ഷാഫി പറഞ്ഞു. കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്. അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും. മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടിയെന്നും ഷാഫി ഫേസ്ബുക്കിൽ കുറിച്ചു.

പത്താം ക്ലാസ്സോടെ സ്കൂൾ പഠനം നിർത്തിയ മീനാക്ഷിയമ്മ 17 -ാം വയസിൽ ഗുരുവായ രാഘവനെ വിവാഹം കഴിച്ചു. അതോടെ കളരി ജീവിതമായി. കടത്തനാട്ട് ക്ഷേത്രങ്ങളിൽ കളരി അഭ്യാസങ്ങളിൽ ഒന്നിച്ചു പങ്കെടുത്തു. അങ്ങനെയവർ ചുവട് പിഴക്കാത്ത കളരി ദമ്പതികളായി. ഭർത്താവിന്‍റെ മരണത്തോടെ കളരിയുടെ ചുമതല ഏറ്റെടുത്തു. കേരളത്തിനകത്തും പുറത്തും വിദേശത്തുമായി നിരവധി കളരിപ്രദർശങ്ങൾ നടത്തി വരുന്നുണ്ട്.

ആയിരക്കണക്കിന് പെൺകുട്ടികൾ ഇവിടെ കളരിപഠനം പൂർത്തിയാക്കിയിട്ടുണ്ട്. മീനാക്ഷി അമ്മയുടെ രണ്ട് ആൺ മക്കളും രണ്ട് പെൺമക്കളും അവരുടെ മക്കളുമെല്ലാം കളരി അഭ്യസിച്ചിട്ടുണ്ട്. ആൺ മക്കളാണ് മറ്റിടങ്ങളിൽ ആരംഭിച്ചിട്ടുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. വടകര നഗരസഭയുടെ കീഴിൽ സ്‌കൂളുകളിൽ ‘ആർച്ച’ എന്ന പരിശീലന പരിപാടിക്ക് തുടക്കം കുറിക്കുമ്പോൾ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

8 വയസ്സിൽ കളരി അഭ്യസിക്കുവാൻ തുടങ്ങി
ഇപ്പോ 80 വയസ്സായി, കരുത്തിനിപ്പോഴും ഒരു കുറവുമില്ല. ഇതാണ് പത്മശ്രീ മീനാക്ഷി അമ്മ ഗുരുക്കൾ.
കടത്തനാടിൻ്റെ കളരി പാരമ്പര്യത്തിന് കടല് കടന്നും പേരുണ്ട്.
അത് സംരക്ഷിക്കാനും വളർത്താനും വടകരയുടെ കൂടെയുണ്ടാവും.
മീനാക്ഷി ഗുരുക്കളുടെ കളരി സന്ദർശിച്ച് അനുഗ്രഹം തേടി.

Continue Reading

Trending