Connect with us

kerala

യു.എ. ബീരാൻ സാഹിബ്‌ ഫൗണ്ടേഷൻ: ഫേസ്ബുക്ക്‌ പേജ് പ്രകാശനം ചെയ്തു

ഫേസ്ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.

Published

on

കേരള രാഷ്ട്രീയത്തില്‍ നക്ഷത്ര ശോഭയോടെ തിളങ്ങിയ മുന്‍ മന്ത്രിയും സാഹിത്യകാരനും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച യു.എ.ബീരാന്‍ സാഹിബിന്റെ പേരില്‍ അമേരിക്കയിലെ കെ.എം.സി.സി തയാറാക്കിയ ”യു.എ.ബീരാന്‍ സാഹിബ് ഫൗണ്ടേഷന്‍” ഫേസ്ബുക്ക് പേജ് ന്യൂജഴ്‌സിയിലെ എഡിസണ്‍ അക്ബര്‍ ബാങ്ക്വിറ്റ് ഹാളില്‍വെച്ച് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, രാജ്യസഭാംഗം പി.വി. അബ്ദുല്‍ വഹാബ്, ബിനോയ് വിശ്വം എന്നിവരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.

ബീരാന്‍ സാഹിബിനെ പോലെ നാടിനും സാഹിത്യത്തിനും സമൂഹത്തിനും സേവനം ചെയ്ത ബഹുമുഖ പ്രതിഭകളെ സ്മരിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു വിശ്വാസി അല്ലാതിരുന്നിട്ടും ഭൂരിപക്ഷ മുസ്‌ലിം പ്രദേശമായ നാദാപുരത്തെ ജനപ്രതിയായിരിക്കുമ്പോള്‍ അവര്‍ തന്നെ കണ്ടത് താന്‍ അസാന്മാര്‍ഗിക ജീവിതം നയിക്കുന്ന, തിന്മകള്‍ ചെയ്യുന്ന വ്യക്തി എന്ന അര്‍ത്ഥം വരുന്ന ഒരു ‘കാഫിര്‍’ അല്ല എന്ന വിശ്വാസത്താലാണെന്നും ബിനോയ് വിശ്വം പറഞ്ഞു. ഫേസ്ബുക്ക് പേജ് പ്രകാശനത്തോടനുബന്ധിച്ച സൗഹൃദ കൂട്ടായ്മയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബിനോയ് വിശ്വം.

ഫേസ്ബുക്ക് പേജ് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. മികച്ച വിദ്യാഭ്യാസം സമൂഹത്തിന് എന്നും നന്മകളും ഉയര്‍ച്ചയും മാത്രമേ നല്‍കിയിട്ടുള്ളൂ എന്നുള്ളതിന്റെ മനോഹരമായ ഉദാഹരണമാണ് അമേരിക്കയില്‍ ഇപ്പോള്‍ എനിക്ക് മുന്നില്‍ കാണുന്ന ടെക്‌നോളജിസ്റ്റുകളും, പ്രഫഷണലുകളും, സ്‌കോളര്‍ഷിപ്പ് നേടിയ ഗവേഷണ വിദ്യാര്‍ഥികളും, യു.എന്‍ ഉച്ചകോടിയില്‍ വരെ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ഥികളും. വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സര്‍ജറിക്കായി അഡ്മിറ്റ് ചെയ്യപ്പെട്ട സമയത്ത് നാട്ടില്‍ ഉമ്മ മരിച്ച സന്നിഗ്ദ ഘട്ടത്തില്‍ അമേരിക്കയില്‍നിന്നും ലഭിച്ച സ്‌നേഹ സാന്ത്വനം ഒരിക്കലും മറക്കാന്‍ കഴിയുന്നതല്ല എന്ന് മുനവ്വറലി തങ്ങള്‍ വികാര പൂര്‍വ്വം അനുസ്മരിച്ചു.

ചടങ്ങില്‍ മുഖ്യാതിഥിയായ രാജ്യസഭാംഗവും മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രമുഖ വ്യവസായിയുമായ പി.വി.അബ്ദുല്‍ വഹാബ്, ധന സമ്പാദനവും അധികാരവും നേടുന്നതിനേക്കാള്‍ ആശ്വാസം പകരുക മനുഷ്യ നന്മയും വ്യക്തി ബന്ധങ്ങളും പരസ്പര സ്‌നേഹവുമാണെന്ന് സൂചിപ്പിച്ചു. ഈ കാലഘട്ടത്തില്‍ കേരളത്തിലെ പൊതുസമൂഹത്തില്‍ മതേതര മൂല്യങ്ങളും ജാതിമതഭേദമന്യേയുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കുന്ന പാണക്കാട് കുടുംബത്തിന്റെ മേന്മകള്‍ പി.വി.വഹാബ് മനോഹരമായി അവതരിപ്പിച്ചു.

യു.എ. നസീര്‍, സമദ് പൊനേരി, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫ കമാല്‍, താഹ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. അന്‍സാര്‍ കാസിം ചടങ്ങ് നിയന്ത്രിച്ചു.

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending