Connect with us

FOREIGN

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.

Published

on

ഷാർജ: പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിംഗ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ’ ആത്മകഥ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്ലോബൽ അംബാസഡറുമായ കജോൾ ദേവ്ഗനും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.
ഈ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോൺ യുഎഇ, ഇന്ത്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്സ് പോർട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാർജ പുസ്തക മേളയിലെ ജഷൻമാൽ പവലിയനിൽ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്സ് പവലിയനിൽ മലയാള വിവർത്തനവും ലഭ്യമാണ്.
……………

കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ വിജയിക്കാം: ജോയ് ആലുക്കാസ്

ഷാർജ: കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാർത്താ സമ്മേളനത്തിലും പറഞ്ഞു. ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നൽകിയത്. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ഇത് മാതൃകയാകുമെങ്കിൽ താൻ സന്തോഷിക്കും. “ഇത് എന്റെ നേട്ടമാണ്. ഇത് മറ്റുള്ളവരുടെ വളർച്ചയ്ക്ക് ഗുണകരമാവണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” -അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാൽ, അതത്ര എളുപ്പമല്ല. വെല്ലുവിളികളും പ്രശ്നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും ഈ പുസ്തകത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം ഐപിഒ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിന്റെ ബിസിനസ് യാത്ര തനിക്ക് പ്രചോദനവും മാർഗദർശകവുമാണെന്ന് ജോൺ പോൾ ജോയ് ആലുക്കാസ് പറഞ്ഞു.
………………….

ഈ അനുഭവങ്ങൾ മാതൃക: കജോൾ ദേവ്ഗൻ

ഷാർജ: ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോൾ ദേവ്ഗൻ അഭിപ്രായപ്പെട്ടു. ഈ യാത്ര അൽഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോൾ പറഞ്ഞു. ഇതിന്റെ ശീർഷകം അർത്ഥവത്താണ് -സ്പ്രെഡിംഗ് ജോയ്.
ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

FOREIGN

വിവാഹ ധനസഹായവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ഒപ്പരം‘ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്തു

കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.

Published

on

റംസാനിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അനുമോദനവും ഫാമിലി മീറ്റും സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹത്തിന് ധനസഹായവും, ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വളരെ നല്ല മാതൃകപരമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി നിലവിൽ വന്നു, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയത് എന്നും അതിൽ എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്, കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച “ഒപ്പരം” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പൈക്ക.

നസീമു റഹ്മ, ടീ വിത്ത് ടോക്ക് ഫാമിലി മീറ്റ് മാമാങ്കം എന്നീ സെക്ഷനുകളിലായി പരിപാടി തുടർന്നു

ഷാർജ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെയും ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ടീമിന്റെയും സഹായം പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു, നസീമു റഹ്മ വിവാഹ ധനസഹായ ഫണ്ട് പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച, പ്രവർത്തകസമിതി അംഗവും ഇരുപതാം വാർഡ് പ്രതിനിധിയുമായ ആബിദ് ഷാർജയ്ക്ക് കൈമാറി,

മാമാങ്കം സെക്ഷനിൽ വച്ച് റംസാൻ ഒന്നു മുതൽ 28 വരെ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ, സമീർ തൈവെളപ്പ്, കാദർ അർക്ക, ആബിദ് ഷാർജ എന്നിവർക്കുള്ള സമ്മാനം ഷാർജ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നൽകി, മുഴുവൻ മത്സരാർത്ഥികൾക്കും പഞ്ചായത്ത് കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു,

ഹൃസ്യ സന്ദർശനാർത്ഥം ഷാർജയിൽ എത്തിയ സൗദി കിഴക്കൻ പ്രാവശ്യ കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ആലംപാടിക്ക് ഒപ്പരം വേദിയിൽ വെച്ച് സ്വീകരണം നൽകി

ടീ വിത്ത് ടോക്കിൽ വെച്ച് ഹൃസ്യ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ, പതിനാറാം വാർഡ് മുസ്ലിം ലീഗ് മുതിർന്ന അംഗവും, പ്രവർത്തകസമിതി അംഗം ഫൈസൽ ന്യൂ ബേവിഞ്ചയുടെ പിതാവുമായ കോവ്വൽ അബ്ദുൽ ഖാദർ എന്നവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി,

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് അത്ഭുതപ്പെടുത്തിയ കൊച്ചു ബാലൻ, ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി റൗഫ് ഖാസി ആലംപാടിയുടെ മകനും ഹിഫ്ള് വിദ്യാർത്ഥിയുമായ റാസ റൗഫ്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം ഫാമിലി മീറ്റ് സെക്ഷൻ വേദിയിൽ വെച്ച് നൽകി

പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് എം എസ് ശരീഫ് പൈക്ക അധ്യക്ഷതവഹിച്ച യോഗം, ഷാഫി കുന്നിൽ ബേവിഞ്ച സി കെ കാദർ ഫൈസൽ ന്യൂ ബേവിഞ്ച ആബിദ് ഷാർജ റസാഖ് മിനിസ്റ്റേറ്റ് ഖാദർ അർക്ക മൊയ്തീൻ ബോംബെ സലാം ബബ്രാണ ഫാറൂഖ് വെള്ളൂറടുക്ക അഷ്റഫ് ബബ്രാണ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു..

Continue Reading

Trending