കല്‍പ്പറ്റ: വയനാട് മീനങ്ങാടിയില്‍ ബാലഭവനിലെ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വൈദികന്‍ പിടിയില്‍. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശി സജി ജോസഫാണ് പിടിയിലായത് ഒളിവില്‍ പോയ പുരോഹിതനെ മംഗലാപുരത്തുവെച്ചാണ് പോലീസ് പിടികൂടുന്നത്.

മീനങ്ങാടി ബാലഭവനില്‍ വൈദികനായിരുന്ന സജിക്കെതിരെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് പൊലീസ് നേരത്തെ പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ അവധിക്കാലത്താണ് വൈദികന്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുസംബന്ധിച്ച് പീഡനത്തിന് ഇരയായ കൂട്ടികള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. ചൈല്‍ഡ്‌ലൈന്‍ നടത്തിയ കൗണ്‍സിലിങിനിടെയാണ് സംഭവം പുറത്തായത്. ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവം വിവാദമായതോടെ മീനങ്ങാടി ബാലഭവന്‍ ഇപ്പോള്‍ പൂട്ടിയിട്ടിരിക്കുകയാണ്.