ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ വീണ്ടും ചൈനയുടെ ഭീഷണി. ചൈനയുമായി തര്‍ക്കം നിലനില്‍ക്കുന്ന ഡോക്‌ലയില്‍ ഇന്ത്യ സൈന്യത്തെ അയച്ച സാഹചര്യത്തില്‍ കശ്മീരിലേക്ക് സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്. ചൈനീസ് ദേശീയ പത്രം ഗ്ലോബല്‍ ടൈംസ് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഭീഷണി സന്ദേശം. പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടല്‍ ഉണ്ടാകുമെന്ന് ചൈന അറിയിച്ചു.
ഇന്ത്യന്‍ സൈന്യം ഡോക്‌ലയില്‍ ഇടപെടുന്നത് ഭൂട്ടാനു വേണ്ടിയല്ലെന്നും ഇന്ത്യയുടെ താല്‍പര്യം സംരക്ഷിക്കാനാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ ഇടപെടലിന് ഇന്ത്യ പറയുന്ന യുക്തി കണക്കിലെടുക്കുകയാണെങ്കില്‍ പാകിസ്താന്‍ ആവശ്യപ്പെട്ടാല്‍ ചൈനക്ക് കശ്മീരില്‍ ഇടപെടാന്‍ സാധിക്കും.