കൊലാലംപൂര്‍: ഏഷ്യന്‍ ഗെയിംസിന് പിറകെ ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ നിന്നും ചൈന പിന്മാറി. കോവിഡ് തന്നെ കാരണം. അടുത്ത വര്‍ഷം ജൂണില്‍ രാജ്യത്തെ പത്ത് നഗരങ്ങളിലായാണ് വന്‍കരാ ചാമ്പ്യന്‍ഷിപ്പ് പ്ലാന്‍ ചെയ്തിരുന്നത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് ചൈനീസ് പിന്മാറ്റം അറിയിച്ചത്.

ചാമ്പ്യന്‍ഷിപ്പ് മറ്റ് ഏതെങ്കിലും രാജ്യത്ത് നടത്തുമോ എന്ന് വ്യക്തമല്ല. യു.എ.ഇയിലായിരുന്നു കഴിഞ്ഞ ഏഷ്യാ കപ്പ്. ഖത്തര്‍ കിരീടം സ്വന്തമാക്കിയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ളവര്‍ കളിച്ചിരുന്നു. ചൈനക്ക് പകരം ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ യു.എ.ഇയും ഖത്തറും ഒരുക്കമാണ്. പക്ഷേ തീരുമാനമായിട്ടില്ല