ഡല്‍ഹി : ഇന്ത്യയില്‍ നിന്നുള്ള മീനുകളില്‍ കോറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള മീനുകളുടെ ഇറക്കുമതി നിര്‍ത്തിവെച്ചതായി ചൈനീസ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ബസു ഇന്റര്‍നാഷണലില്‍ നിന്നുള്ള ഇറക്കുമതിയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവിടെ നിന്നും അയച്ച കണവ മത്സ്യത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്ത തീരുമാനം പുനഃപരിശോധിക്കുമെന്നും കസ്റ്റംസ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അറിയിച്ചു.

നേരത്തെ ഇന്തോനേഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത മീനിലും കൊറോണ കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈന ഇറക്കുമതി സസ്‌പെന്‍ഡ് ചെയ്തിരുന്നു.