കോട്ടയം: പോലീസുകാരെ നടന്‍ ദുല്‍ഖര്‍ സല്‍മാനോട് ഉപമിച്ച്് സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. ഇടത് സര്‍ക്കാരിന്റെ കാലത്ത് പോലീസുകാര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെപ്പോലെ സുമുഖരായെന്ന് ചിന്ത ജെറോം പറഞ്ഞു. കോട്ടയത്ത് നടന്ന കേരള പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചിന്ത. മുന്‍ മുഖ്യമന്ത്രി നായനാരുടെ കാലത്താണ് പൊലീസ് വേഷം പരിഷ്‌കരിക്കുന്ന നടപടി ആരംഭിച്ചതെന്നും ഇത് പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടാക്കിയെന്നും ചിന്ത പറഞ്ഞു.