കോഴിക്കോട്: സിനിമാ ഷൂട്ടിങ്ങ് ബസ്സിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. വെള്ളിപറമ്പ് താഴടക്കണ്ടി മേത്തല്‍ മുഹമ്മദ് സാലിഹ് (20) ആണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം കുന്ദമംഗലത്തിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയായിരുന്നു മരണം.

അബ്ദുറഹിമാന്‍ ആസ്പത്രി പരിസരത്തെ ആംബുലന്‍സ് െ്രെഡവറാണ്. മാതാവ്: ഷെരീഫ, സഹോദരങ്ങള്‍: ഷബീബ് (സൗദി) ഷഹനാസ്, ഷമീമ ,ഷബ്‌ന. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബുധനാഴ്ച വെള്ളിപറമ്പ് അഞ്ചാംമൈല്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.