kerala

ക്ലിഫ് ഹൗസിലേക്ക് ആശാ വര്‍ക്കര്‍മാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

By webdesk18

October 22, 2025

ആശാ വര്‍ക്കര്‍മാര്‍ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് വീണ്ടും ആശാ മാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സമരക്കാരുടെ മൈക്കും സ്പീക്കറും പൊലീസ് കസ്റ്റഡിയിലെടുത്തുത്തതോടെ പൊലീസിനെ സമരക്കാര്‍ തടഞ്ഞു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. പൊലീസ് വാഹനത്തിന് മുമ്പില്‍ ആശാ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മുഖ്യമന്ത്രി എത്തി സമരം ഒത്തുതീര്‍പ്പാക്കുന്നത് വരെ ക്ലിഫ് ഹൗസിന് മുന്നില്‍ തന്നെ ഇരിക്കുമെന്ന് സമരക്കാര്‍ പറഞ്ഞു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍ നാളെ സംസ്ഥാനവ്യാപകമായി പ്രതിഷേധദിനം ആചരിക്കും. ആശാമാരുടെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ക്ലിഫ് ഹൗസിന് മുമ്പില്‍ പ്രതിഷേധമുണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് മാറ്റാന്‍ ശ്രമിച്ചതോടെയാണ് പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനിയുടെ വസ്ത്രം വലിച്ചു കീറിയെന്നും സമരസമിതി നേതാവ് ബിന്ദു പറഞ്ഞു. ഇരുപതോളം ആശമാരേയും യുഡിഎഫ് സെക്രട്ടറി സി.പി ജോണിനെയും കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്ത വരെ നന്ദാവനം പൊലീസ് ക്യാമ്പിലേക്ക് മാറ്റി