kerala
മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ചചെയ്യാനല്ല പ്രതിപക്ഷം നിയമസഭയില്‍ വരുന്നത്; രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ മോദിയുടെ പാതയിലാണ് പിണറായിയും
ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്.

പ്രതിപക്ഷവുമായി ചര്‍ച്ചയ്ക്ക് പോലും തയാറല്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത സാഹചര്യത്തില്‍ നിയമസഭാ നടപടിക്രമങ്ങള്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത് എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളില്‍ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നത്. ഇന്ന് സ്പീക്കര്‍ റൂളിങ് നല്‍കിയെങ്കിലും അവ്യക്തത നിലനില്‍ക്കുകയാണ്. അടിയന്തര പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട റൂള്‍ 50 കഴിഞ്ഞ കാലഘട്ടങ്ങളില്‍ എങ്ങനെയായിരുന്നോ അതുപോലെ നിലനിര്‍ത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പഴയതു പോലെ അടിയന്തര പ്രമേയം അനുവദിക്കില്ലെന്ന നിലപാടാണ് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. കീഴ് വഴക്കങ്ങളും ചട്ടങ്ങളും അനുസരിച്ച് പഴയത് പോലെ അടിയന്തര പ്രമേയം പുനസ്ഥാപിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഒരു കാരണവും ഇല്ലാതെ കൃത്യമായ റൂള്‍ പോലും ഉദ്ധരിക്കാതെ പ്രധാനപ്പെട്ട നാല് അടിയന്തര പ്രമേയ നോട്ടീസുകളാണ് തള്ളിക്കളഞ്ഞത്. ഒരു പ്രകോപനവുമില്ലാതെ വാച്ച് ആന്‍ഡ് വാര്‍ഡും ഭരണകക്ഷി എം.എല്‍.എമാരും ഉണ്ടാക്കിയ പ്രശ്നത്തിന്റെ പേരില്‍ വാദി പ്രതിയാക്കപ്പെട്ട സാഹചര്യവും നിലനില്‍ക്കുകയാണ്. രണ്ട് വനിതാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ഏഴ് പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ പത്ത് വര്‍ഷത്തെ തടവ് ശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കള്ളക്കേസെടുത്തു. പ്രതി ചേര്‍ക്കേണ്ടവര്‍ക്കെതിരെ ജാമ്യം കിട്ടുന്ന നിസാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇതൊക്കെ ആരെ പേടിപ്പിക്കാനാണ്? സഭാ ടി.വിയില്‍ പ്രതിപക്ഷ പ്രതിഷേധം കൂടി കാണിക്കുമെന്ന സ്പീക്കറുടെ റൂളിങിനെ സ്വാഗതം ചെയ്യുന്നു. ഷാഫി പറമ്പിലിനെതിരെ പറഞ്ഞത് അനുചിതമായിപ്പോയെന്ന് സ്പീക്കര്‍ പറഞ്ഞതിനെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളില്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ വിട്ടുകൊടുത്തുള്ള കീഴടങ്ങലിനും കള്ളക്കേസ് അംഗീകരിക്കാനും കഴിയാത്തത് കൊണ്ടാണ് സഭാ നടപടികളുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാട് പ്രതിപക്ഷം നിയമസഭയില്‍ സ്വീകരിച്ചത്.
ചേങ്കോട്ടുകോണത്ത് വിദ്യാര്‍ത്ഥിനി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്ത്രീസുരക്ഷ ചര്‍ച്ച ചെയ്യണമെന്നാണ് കഴിഞ്ഞ ദിവസം അടിയന്തര പ്രമേയ നോട്ടീസായി നല്‍കിയത്. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സര്‍ജറി കഴിഞ്ഞ് അര്‍ധബോധാവസ്ഥയില്‍ കിടക്കുന്ന സ്ത്രീയെ ജീവനക്കാരന്‍ അപമാനിച്ചുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. വഞ്ചിയൂരില്‍ അമ്മ ആക്രമിക്കപ്പെട്ട വിവരം മകള്‍ അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ല. പിണറായിയുടെ മൂക്കിന് താഴെയുള്ള പൊലീസ് സ്റ്റേഷനിലാണ് ഇത് നടന്നത്. ലോ കോളജില്‍ പ്രിന്‍സിപ്പലിനെയും 16 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 21 അധ്യാപകരെയും പത്ത് മണിക്കൂറോളം മുറിയില്‍ ഇരുട്ടത്ത് പൂട്ടിയിട്ട എസ്.എഫ്.ഐ ക്രിമിനലുകള്‍ക്കെതിരെ എന്ത് കേസാണെടുത്തത്? വാദികളായ എം.എല്‍.എമാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത പൊലീസ് അധ്യാപികയുടെ കൈപിടിച്ച് തിരിക്കുകയും അധ്യാപകരെ പൂട്ടിയിടുകയും ചെയ്ത ക്രിമിനലുകള്‍ക്കെതിരെ നിസാരമായ കേസ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ എന്ത് വൃത്തികേടും നടക്കുമെന്ന അവസ്ഥയാണ്. സ്ത്രീസുരക്ഷ സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ് ഈ മൂന്ന് സംഭവങ്ങളും. പക്ഷെ ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിക്ക് സൗകര്യമില്ല. മുഖ്യമന്ത്രിക്ക് സൗകര്യമുള്ളത് മാത്രം ചര്‍ച്ച ചെയ്യാനല്ല ഞങ്ങള്‍ നിയമസഭയില്‍ വരുന്നത്. ആ രീതിയുമായി യോജിച്ച് പോകാനാകില്ല. പൊലീസിനെ വിട്ട് രാഹുല്‍ ഗാന്ധിയെ ഭീഷണിപ്പെടുത്തിയ നരേന്ദ്ര മോദിയുടെ അതേ പാതയിലൂടെയാണ് പിണറായി വിജയനും പോകുന്നത്. അതുകൊണ്ടാണ് കള്ളക്കേസടുത്ത് എം.എല്‍.എമാരെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
കാര്യോപദേശക സമിതി യോഗത്തില്‍ പങ്കെടുക്കണമെന്ന് സ്പീക്കറുടെ ഓഫീസില്‍ നിന്നും യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ അറിയിക്കുക മാത്രമാണുണ്ടായത്. പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കാതെ കാര്യോപദേശക സമതി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്. സ്പീക്കറുടെ റൂളിങിന് വിരുദ്ധമായ നിലപാടാണ് സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത്. സര്‍ക്കാരിന് അപ്രിയമായ വിഷയങ്ങള്‍ അടിയന്തര പ്രമേയമായി തരില്ലെന്നത് അംഗീകരിക്കാനാകില്ല. സ്പീക്കറോ മുഖ്യമന്ത്രിയോ അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രശ്നം തീര്‍ക്കാന്‍ ഒരു ശ്രമവും ഉണ്ടായില്ല. ഏഴ് പേര്‍ക്കെതിരെ കള്ളക്കേസ് എടുത്ത സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കാനാകില്ല. എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസെടുക്കാന്‍ ഇത് വെള്ളരിക്കാപ്പട്ടണമാണോ? കണ്‍മുന്നില്‍ നടന്ന സംഭവത്തിലാണ് കലാപത്തിന് കള്ളക്കേസെടുത്തത്. അങ്ങനെയാണെങ്കില്‍ നാട്ടിലെ സാധാരണക്കാരുടെ സ്ഥിതി എന്തായിരിക്കും? അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരെ പത്ത് മണിക്കൂര്‍ പൂട്ടിയിട്ടിട്ട് ജാമ്യമുള്ള കേസെടുക്കുന്ന നീതിനിര്‍വഹണമാണ് കേരളത്തില്‍ നടക്കുന്നത്.
ഡെപ്യൂട്ടി ചീഫ് മാര്‍ഷല്‍ അഭിനയിച്ച് വീഴുകയായിരുന്നു. അയാളുടെ ദേഹത്ത് ഒരാള്‍ പോലും കൈവച്ചിട്ടില്ല. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനോട് എം.എല്‍.എമാര്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് ദേശാഭിമാനിയില്‍ എഴുതിവച്ചില്ലേ? എന്ത് വൃത്തികേടും കൈരളി ടി.വിയിലും ദേശാഭിമാനിയിലും എഴുതി വയ്ക്കും.
മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വിധേയമായല്ല പ്രവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍ റൂളിങില്‍ പറഞ്ഞെങ്കിലും സര്‍വകക്ഷി യോഗത്തില്‍ അടിയന്തര പ്രമേയ വിഷയം പരിശോധിച്ച് വേണമെങ്കില്‍ അനുവദിക്കുമെന്ന് പറഞ്ഞത് സ്പീക്കറല്ല മുഖ്യമന്ത്രിയാണ്. വര്‍ഷങ്ങളായി തുടരുന്ന രീതി തന്നെ അടിയന്തര പ്രമേയ നോട്ടീസില്‍ തുടരുമെന്ന് അറിയിച്ചാല്‍ പ്രശ്നം അവസാനിക്കും. എന്നാല്‍ ഭരണ, പ്രതിപക്ഷ പ്രതിനിധികളുടെ യോഗം വിളിക്കാന്‍ പോലും സ്പീക്കര്‍ ഇതുവരെ തയാറായിട്ടില്ല.
kerala
കൊല്ലത്ത് ദമ്പതികള്‍ വീട്ടില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയതെന്ന് സൂചന
കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം

കൊല്ലം: എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളം ആഴാത്തിപ്പാറ സ്വദേശികളായ റജി (56), പ്രശോഭ (48) എന്നിവരാണ് മരിച്ചത്. റജിയുടെ മൃതദേഹം വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്നും ചോര വാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്.
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതതെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഏരൂർ പൊലീസ് എത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞദിവസം ഇരുവരും തമ്മിൽ വീട്ടിൽ വെച്ച് വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.
crime
പാലക്കാട് മെറ്റാഫെത്തമിനുമായി രണ്ട് യുവതികളും, ഒരു യുവാവും അറസ്റ്റിൽ
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു

പാലക്കാട് വൻ ലഹരിവേട്ട. 54 ഗ്രാം മെത്താഫെറ്റമിനുമായി രണ്ട് യുവതികളടക്കം മൂന്ന് പേർ പിടിയിലായി. കോഴിക്കോട് സ്വദേശിനി ആൻസി കെ.വി , മലപ്പുറം മൊറയൂര്‍ സ്വദേശികളായ നൂറ തസ്നി , മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആൻസി എന്ന യുവതിയെ കഴിഞ്ഞ വർഷം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് മയക്ക് മരുന്നുമായി വീണ്ടും പിടിയിലായത്. ആൻസിയിൽ നിന്നും മയക്ക് മരുന്ന് വാങ്ങനാണ് നൂറയും , സ്വാലിഹും വന്നിരുന്നത്. ആൻസിയുടെ സാമ്പത്തിക ഇടപാട് പരിശോധിച്ചതിൽ കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; മുന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; കുട്ടനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. കാസര്‍കോഡ്, കണ്ണൂര്‍, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. വയനാട്, കോഴിക്കോട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ശക്തമായ കാറ്റ് തുടരും.
കനത്ത മഴയും വെള്ളക്കെട്ടും മൂലും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ.
-
News3 days ago
ഡബ്ല്യുഡബ്ല്യുഇ ഇതിഹാസ താരം ഹള്‍ക്ക് ഹോഗന് അന്തരിച്ചു
-
kerala1 day ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
kerala3 days ago
കനത്ത മഴ; ഇടുക്കിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india3 days ago
വാഗമണ്‍ റോഡില്‍ വിനോദ സഞ്ചാരി കാല്‍വഴുതി കൊക്കയില്‍ വീണ് മരിച്ചു
-
kerala3 days ago
ഗോവിന്ദച്ചാമി ജയില്‍ ചാടി; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച
-
kerala3 days ago
കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
india2 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india2 days ago
രാജസ്ഥാനില്‍ പ്രൈമറി സ്കൂളിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാല് വിദ്യാര്‍ഥികള്‍ മരിച്ചു