മൂന്നാര്‍: ഇടുക്കി മറയൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. പത്തടിപ്പാലം സ്വദേശി സരിതയെയാണ് ഭര്‍ത്താവ് സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതി ഒളിവില്‍ പോയി. പ്രതി സുരേഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലിസ് പറഞ്ഞു.