ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാരായ എം.പിമാരായിരുന്നു നിയമസഭയിലെ ആദ്യ ദിവസത്തെ താരങ്ങള്‍. ജയിച്ച എം.എല്‍.എമാരെ അഭിനന്ദിക്കാന്‍ രാഷ്ട്രീയം മറന്ന് സഹപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ തോറ്റവരെ ആശ്വസിപ്പിക്കാനും മറന്നില്ല. അടൂര്‍പ്രകാശ്, കെ. മുരളീധരന്‍ , ഹൈബി ഈഡന്‍ എന്നീ യു.ഡി.എഫിന്റെ എം.പിമാരെ അനുമോദിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയിലെ അംഗങ്ങള്‍ മത്സരിക്കുകയായിരുന്നു. ഏക് ഇടത് എം.പി ആരിഫിനും കക്ഷി രാഷ്ട്രീയ ഭേദമന്യേ അഭിനന്ദനം ലഭിച്ചു. മത്സരിച്ച് തോറ്റ എം.എല്‍.എമാരെ മന്ത്രിമാരടക്കം ആശ്വസിപ്പിക്കുന്നതിനും നിയമസഭ വേദിയായി. കേരളത്തില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ കഴിയാത്തതിന്റെ വിഷമം രാജഗോപാലും പി.സി ജോര്‍ജ്ജും പങ്കിട്ടും. കുറച്ച് ദിവസം കൂടി സഭാ നടപടികളിലില്‍ എം.എല്‍.എമാരായ എം.പിമാര്‍ രാജിക്കത്ത് നല്‍കും.