പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂണ്‍ ആറിന് ചേരും. സ്പീക്കര്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും.മെയ് 30 നാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. ചടങ്ങിലേക്ക് നിരവധി ലോകനേതാക്കള്‍ അതിഥികളായെത്തിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
31 ന് ആദ്യ മന്ത്രിസഭാ യോഗം ചേരുമെന്നാണ് സൂചന. ഈ യോഗത്തിലാകും 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
അതേ സമയം ബജറ്റ് സമ്മേളനം ജൂലായ് 10ഓടെയായിരിക്കും ചേരുകയെന്നാണ് സൂചന. മന്ത്രി സഭയില്‍ അഴിച്ചു പണികള്‍ നടക്കുമോ എന്നാണ് ഇപ്പോള്‍ നിലവിലുള്ള ചര്‍ച്ചകള്‍.