കോട്ടയം: അധ്യാപകന്‍ കോളേജിന്റെ മൂന്നാം നിലയില്‍ നിന്ന് വീണു മരിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജോര്‍ജ് തോമസ് (25) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഇംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനല്‍ തുറക്കുന്നതിനിടെ ജനലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ കാരിത്താസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.