സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ഗുരുതര ആരോപണവുമായി ബിജെപി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കോടിയേരി തിരമറി കാട്ടിയെന്ന് ബിജെപി ആരോപിച്ചു. ഭാര്യയുടെ പേരിലുള്ള സ്വത്തുക്കളുടെ മൂല്യം കുറച്ചുകാണിച്ചെന്നും 2014ല്‍ ഭാര്യയുടെ പേരിലുള്ള ഈ ഭൂമി 45 ലക്ഷം രൂപയ്ക്ക് ഭൂമി വിറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ സംശയത്തിന് ഇടയാക്കുന്നതാണ്. കഴിഞ്ഞ കുറേ കാലമായി അദ്ദേഹം നടത്തുന്ന ഇടപാടുകള്‍ രാജ്യത്തെ നിയമത്തിന് എതിരാണ്. 2011ല്‍ നിയമസഭയിലേക്ക് മത്സരിക്കുമ്പോഴും 2015ല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചതുമായ സത്യവാങ്മൂലത്തില്‍ നിരവധി ക്രമക്കേടുകള്‍ ഉണ്ടെന്നും ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.