crime

പതിനാറുകാരിയുടെ പരാതി: യൂട്യൂബർ വിജെ മച്ചാൻ പോക്സോ കേസിൽ അറസ്റ്റിൽ

By webdesk13

August 23, 2024

പോക്സോ കേസിൽ യൂട്യൂബർ വി.ജെ മച്ചാൻ അറസ്റ്റിൽ. കളമശ്ശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. ഗോവിന്ദ് വി.ജെ എന്നാണ് ഇയാളുടെ യഥാര്‍ഥ പേര്.

ആലപ്പുഴ മാന്നാർ സ്വദേശിയായ വി.ജെ മച്ചാന് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി ഏകദേശം രണ്ടര ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇന്ന് രാവിലെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മച്ചാനെ അറസ്റ്റ് ചെയ്തത്. 16 കാരിയായ കൊച്ചി സ്വദേശി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്.

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടതിനേ ശേഷം തന്നെ ദുരുപയോ​ഗം ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി. മച്ചാനെ പൊലീസ് ചേദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.