Connect with us

india

വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദ്; വീണ്ടും വർഗീയ വിദ്വേഷവുമായി അസം മുഖ്യമന്ത്രി

തൽഫലമായാണ് ആഗസ്റ്റ് 5 ന് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടായതെന്നും ശർമ ആരോപിച്ചു. സർവകലാശാല പ്രളയ ജിഹാദ്‌ നടത്തുകയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.

Published

on

അസമിലെ വെള്ളപ്പൊക്കത്തിന് കാരണം പ്രളയ ജിഹാദെന്ന വർഗീയ വിദ്വേഷ പ്രചാരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. മേഘാലയിലുള്ള സയൻസ് ആന്റ് ടെക്നോളജി സർവകലാശാല പ്രളയ ജിഹാദ് നടത്തുന്നുവെന്നാണ് ശർമയുടെ ആരോപണം. അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ബംഗാളി വംശജനായ മുസ്‌ലിം വിഭാഗത്തിൽ പെട്ട മഹ്ബുബുൾ ഹോക്കിൻ്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ ഫൗണ്ടേഷനാണ് മേഘാലയിൽ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാല നടത്തുന്നത്.

സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയുടെ നിർമാണ പ്രവർത്തനങ്ങൾക്കായി വനങ്ങൾ വെട്ടി നശിപ്പിച്ചെന്നും കുന്നുകൾ ഇടിച്ച് നികത്തിയെന്നും ശർമ്മ പറഞ്ഞു. തൽഫലമായാണ് ആഗസ്റ്റ് 5 ന് ഗുവാഹത്തിയിൽ വെള്ളപ്പൊക്കമുണ്ടായതെന്നും ശർമ ആരോപിച്ചു. സർവകലാശാല പ്രളയ ജിഹാദ്‌ നടത്തുകയാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.

മേഘാലയയിലെ റി-ഭോയ് ജില്ലയിലാണ് സർവകലാശാല സ്ഥിതി ചെയ്യുന്നത്. പ്രളയ ജിഹാദ്‌ കൂടാതെ സർവകലാശാലയുടെ വലിയ പ്രധാന കവാടത്തിന് മുകളിൽ മൂന്ന് താഴികക്കുടങ്ങളുണ്ട് അവ മക്കയുടേതിന് സമാനമാണെന്നും സർവകലാശാല വിദ്യാഭ്യാസമല്ല പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘അവിടെ പോകുന്നത് ലജ്ജാകരമാണ്. അവിടെ പോകുമ്പോൾ മക്കയുടെ കീഴിലൂടെ നടക്കുന്നത് പോലെയുണ്ടാകും. എനിക്ക് പറയാനുള്ളത് അവിടെ അവർ ഒരു നംഗർ ( അസമിലെ നവ-വൈഷ്ണവ പാരമ്പര്യത്തിൻ്റെ ഭാഗമായ കമ്മ്യൂണിറ്റി പ്രാർഥനാലയം,) നിർമിക്കട്ടെ എന്നാണ്. അവർ അവിടെ ഒരു മക്ക സൂക്ഷിച്ചിട്ടുണ്ട്. അവർ ഒരു നംഗർ ഉണ്ടാക്കട്ടെ, ഒരു പള്ളി ഉണ്ടാക്കട്ടെ. ഞങ്ങൾ മൂന്നിൻ്റെയും കീഴിലൂടെ നടക്കാം എന്തിന് ഒരാളുടെ കീഴിൽ മാത്രം നടക്കണം,’ ശർമ പറഞ്ഞു.

ജിഹാദ് എന്ന പദം ഉപയോഗിച്ചതിന്റെ ഔചിത്യത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ശർമയോട് ചോദിച്ചു. തുടർന്ന് അവർ ജിഹാദോർ ബാപ്പ് (‘ജിഹാദിൻ്റെ പിതാവ്’) ആണ്. അവരെ ജിഹാദി എന്ന് മാത്രം വിളിച്ചത് തന്റെ മര്യാദ ആണെന്ന് ശർമ ഉത്തരം നൽകി.

‘ജിഹാദ് എന്ന് വിളിച്ച് ഞാൻ സൗമ്യനായിരിക്കുകയാണ്. അവർ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുകയാണ്. നമ്മുടെ സംസ്‌കാരത്തെ ആക്രമിക്കുന്നതെന്തോ അതിനെയാണ് ജിഹാദ് എന്ന് പറയുന്നത്. അവർ അവിടെ വിദ്യഭ്യാസമല്ല നടത്തുന്നത്,’ ശർമ പറഞ്ഞു.

പിന്നാലെ തന്നെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾ അസമിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കരുതെന്ന് വിവാദ പ്രസ്താവനയും ശർമ നടത്തിയിട്ടുണ്ട്.

‘മേഘാലയയിലെ സയൻസ് ആന്റ് ടെക്‌നോളജി സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ വിദ്യാർത്ഥികളെ അസം സംസ്ഥാന സർക്കാരിലെ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിൽ നിന്ന് വിലക്കാനുള്ള എല്ലാ ശ്രമങ്ങളും ഞാൻ നടത്തുന്നതാണ്. അവർക്ക് അസം സംസ്ഥാന സർക്കാരിന്റെ തസ്തികയിലേക്ക് മത്സരിക്കണമെങ്കിൽ മറ്റൊരു പരീക്ഷ കൂടി എഴുതേണ്ടതായി വരും,’ അദ്ദേഹം പ്രസ്താവിച്ചു.

india

തിരുപ്പൂരില്‍ പടക്കസ്‌ഫോടനം; മൂന്ന് മരണം

പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്.

Published

on

തിരുപ്പൂരില്‍ അനധികൃത പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പൊന്നമ്മാള്‍ നഗറില്‍ ഉച്ചയോടെയാണ് സ്‌ഫോടനം നടന്നത്. ഒന്‍പത് മാസം പ്രായമായ കുഞ്ഞ് ഉള്‍പ്പടെ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. അനധികൃതമായ പടക്കമുണ്ടാക്കുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. സമീപത്തെ രണ്ട് വീടുകള്‍ പൂര്‍ണമായി നശിച്ചു. അഞ്ച് വീടുകള്‍ക്ക് കേടുപാടുകളുണ്ടായി.

മരിച്ചവരില്‍ ഒരു സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. തിരിപ്പൂര്‍ സ്വദേശി കുമാര്‍ (45), ഒന്‍പത് മാസം പ്രായമായ ആലിയ ഷെഹ്‌റിന്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍.

ക്ഷേത്രങ്ങള്‍ക്കായി വീട്ടില്‍ ശരവണകുമാര്‍ അനധികൃതമായി പടക്കങ്ങള്‍ ഉണ്ടാക്കുകയായിരുന്നുവെന്ന് തിരുപ്പൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ലക്ഷ്മി പറഞ്ഞു. ശരവണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവത്തില്‍ കേസെടുത്തതായും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് കലക്ടര്‍ അറിയിച്ചു.

 

Continue Reading

india

ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം

വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

Published

on

കര്‍ണാടകയില്‍ സ്വകാര്യ ബസിന് ‘ഇസ്രായേല്‍ ട്രാവല്‍സ്’ എന്ന് പേര് നല്‍കിയ ഉടമയ്ക്കെതിരെ സമൂഹമാധ്യമത്തില്‍ കനത്ത വിമര്‍ശനം. വിമര്‍ശനം രൂക്ഷമായതോടെ ‘ജറുസലേം’ എന്ന പേരിലേക്ക് മാറ്റി.

ബസിന്റെ ചിത്രം പങ്കുവെച്ച് ഉടമയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതോടെ ഉടമ ബസിന്റെ പേര് ‘ജറുസലേം’ എന്നാക്കി മാറ്റി. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്തുവരികയാണ് ബസ് ഉടമയായ ലെസ്റ്റര്‍ കട്ടീല്‍.
എന്നാല്‍ സമൂഹമാധ്യമത്തില്‍ വിവാദമായതോടെ ബസിന്റെ പേര് മാറ്റാന്‍ ഉടമ തയ്യാറാവുകയായിരുന്നു.

Continue Reading

india

‘കല്യാണം പെട്ടെന്ന് ഡിവോഴ്‌സായെന്നുവച്ച് പിറ്റേന്ന് എല്ലാം വിളിച്ച് പറയാന്‍ പറ്റുമോ’; ഗവര്‍ണറെ കണ്ട് പി വി അന്‍വര്‍

ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

Published

on

നാട് നേരിടുന്ന ചില പ്രശ്നങ്ങൾ ​ഗവർണറെ കണ്ട് ബോധ്യപ്പെടുത്തിയെന്ന് പി.വി അൻവർ എംഎൽഎ. ആർക്കും അറിയാത്ത എന്നാൽ ഗവർണർ അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ അറിയിക്കാൻ വന്നതാണെന്നും നാടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കര്യങ്ങൾ അദ്ദേഹത്തോട് പറഞ്ഞതായും അൻവർ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങൾ ഗവർണറെ അറിയിക്കേണ്ടത് മോറൽ റെസ്‌പോൺസിബിലിറ്റിയാണെന്നും ഗവർണ്ണറുടെത് നല്ല പ്രതികരണമായിരുന്നുവെന്നും അൻവർ പറഞ്ഞു. രാജ്ഭവനിലെത്തി ​ഗവർണറുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഒരു വോട്ട് ബോധപൂർവ്വം മാറ്റി ചെയ്തിട്ടുണ്ടെന്നും അത് ആരാണെന്ന് വ്യക്തമാണെന്നും എന്നാൽ ഇപ്പോൾ തുറന്നു പറയുന്നില്ലെന്നും അൻവർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഡിവോഴ്സ് കഴിഞ്ഞ് ഉടനെ എല്ലാം തുറന്ന് പറയാൻ ആവില്ലല്ലോ എന്നായിരുന്നു ഇതിന് അദ്ദേഹം നൽകിയ വിശദീകരണം. ഇനിയും കൂടുതൽ കാര്യങ്ങള്‍ പറയാനുണ്ടെന്നും അത് നാളെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് പാർലമെൻ്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ തനിക്ക് നിയമസഭയിൽ പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്നും അൻവർ പറഞ്ഞു. നിലവിൽ പ്രതിപക്ഷത്തോടൊപ്പമാണ് ഇരിപ്പിടം തന്നിരിക്കുന്നതെന്നും എന്നാൽ അവരോടൊപ്പം ഇരിക്കാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ സ്വതന്ത്രനാണ്, എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് താനാണ്. അതിന് സ്പീക്കർ കൂര കെട്ടി തരേണ്ടതില്ല. അൻവർ കൂട്ടിച്ചേർത്തു.

Continue Reading

Trending