Connect with us

kerala

കണ്ണൂരില്‍ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി

യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

Published

on

കണ്ണൂരില്‍ തദ്ദേശ വോട്ടര്‍പട്ടികയില്‍ പേരുണ്ടായിട്ടും 10 പേരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. നടുവില്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് ആയ കണിയാന്‍ചാല്‍ വാര്‍ഡിലാണ് പ്രദേശവാസികളെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നത്. ഇതേതുടര്‍ന്ന് യു.ഡി.എഫ് പ്രിസൈഡിങ് ഓഫിസര്‍ക്കെതിരെ തെരഞ്ഞെടുപ്പ് വരണാധികാരിക്ക് പരാതി നല്‍കി.

വോട്ടര്‍മാരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടുന്ന പേജ് തന്റെ കൈവശമുള്ള വോട്ടര്‍പട്ടികയില്‍ ഇല്ലെന്നാണ് പ്രിസൈഡ് ഓഫിസര്‍ പറയുന്നത്. ഏലിക്കുട്ടി ജോണ്‍ മുകളേല്‍, സജി ജോണ്‍ മുകളേല്‍, ജേക്കബ് ആന്റണി ആലപ്പാട്ട് കുന്നേല്‍, ലീലാമ്മ ജേക്കബ്, ജോഷി ജോണ്‍, ജോണ്‍സണ്‍ തട്ടുങ്കല്‍, ജിജി ജോണ്‍സണ്‍, ടോണി ജോണ്‍സണ്‍, കിരണ്‍ ജോണ്‍സണ്‍, ക്രിസ്റ്റി ജോണ്‍സണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ഇല്ലെന്നാണ് പ്രിസൈഡിങ് ഓഫിസര്‍ പറയുന്നത്.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി ബഷീറ പി. ആണ് വരണാധികാരിക്ക് പരാതി നല്‍കിയത്. തങ്ങള്‍ക്ക് ലഭിച്ച വോട്ടര്‍പട്ടികയില്‍ വോട്ടര്‍മാരുടെ പേരുണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നത്. വോട്ടവകാശം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.

 

kerala

മുഖ്യമന്ത്രി അജണ്ട മാറ്റാന്‍ ശ്രമിക്കുന്നു ശബരിമല സ്വര്‍ണക്കൊള്ള മറക്കാനാണ് രാഹുല്‍ വിഷയം ഉന്നയിക്കുന്നത്: ഷാഫി പറമ്പില്‍

പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു

Published

on

പാലക്കാട്: തെരഞ്ഞെടുപ്പിലെ അജണ്ട മാറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ശബരിമല സ്വർണക്കൊള്ള ഉൾപെടെ മറയ്ക്കാനാണ് മുഖ്യമന്ത്രി രാഹുൽ വിഷയം ഉന്നയിക്കുന്നതെന്നും ഷാഫി പറമ്പിൽ. ജനങ്ങൾ തീരുമാനിച്ച അജണ്ട ശബരിമല സ്വർണക്കൊള്ളയാണെന്നും അത് ചർച്ചയാകുന്നത് മുഖ്യമന്ത്രി ഭയക്കുന്നതിനാലാണ് രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നതെന്നുമാണ് ഷാഫി പറമ്പിൽ പറഞ്ഞത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷാഫി.

രാഹുൽ മാങ്കൂട്ടത്തിലിന്റേതിന് സമാനമായ പരാതികൾ സിപിഎമ്മും മുഖ്യമന്ത്രിയും എന്താണ് ചെയ്തത്? മുഖ്യമന്ത്രി ഇടത്തും വലത്തും മുന്നിലും പിന്നിലും നോക്കണം. എന്നിട്ട് വേണം കോൺഗ്രസിനെ ഇക്കാര്യത്തിൽ ഉപദേശിക്കാൻ. പത്മകുമാറിനെതിരെ പാർട്ടി എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ഷാഫി ചോദിച്ചു. രാഹുൽ വിഷയത്തിൽ ഒരു പാർട്ടിയെന്ന നിലയിൽ ചെയ്യാൻ സാധിക്കുന്നതെല്ലാം കോൺഗ്രസ് ചെയ്തിട്ടുണ്ടെന്നും അത് മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ലെന്നും പറഞ്ഞ ഷാഫി ശബരിമല സ്വർണക്കൊള്ള ചർച്ചയാവുന്നതിനെ മുഖ്യമന്ത്രി ഭയക്കുകയാണെന്നും ആരോപിച്ചു.

Continue Reading

kerala

കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ സി.പി.എം ആക്രമണം

പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്.

Published

on

കണ്ണൂര്‍ കതിരൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ അതിക്രമം. പാനൂർ ബ്ലോക്ക് യു.ഡി.എഫ് പുല്ല്യോട് ഡിവിഷൻ സ്ഥാനാർഥി കെ ലതികയാണ് ബൂത്തിനകത്ത് അക്രമത്തിനിരയായത്. കതിരൂർ അഞ്ചാം വാർഡ് വേറ്റുമ്മൽ മാപ്പിള എൽപി സ്കൂളിലെ ബൂത്തിലായിരുന്നു അക്രമം. ബൂത്തിനകത്ത് അതിക്രമിച്ചെത്തിയ സി.പി.എം പ്രവർത്തകർ ലതികയുടെ കൈയ്യിൽ നിന്ന് ബലം പ്രയോഗിച്ച് വോട്ടേഴ്സ് പട്ടികയും പിടിച്ചുവാങ്ങി. അവരെ തള്ളിയിടാൻ ശ്രമിക്കുകയായിരുന്നു. അസഭ്യവും പറഞ്ഞായിരുന്നു അക്രമം. ലതികയെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപതിയിൽ പ്രവേശിപ്പിച്ചു.

Continue Reading

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം; ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ഏഴുജില്ലകളിലായി പോളിങ് 50 ശതമാനം പിന്നിട്ടു.

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ മലപ്പുറമാണ് മുന്നില്‍. കോര്‍പ്പറേഷനില്‍ 38 ശതമാനവുമായി കോഴിക്കോടാണ് മുന്നില്‍. പല ബൂത്തുകളിലും ആളുകളുടെ നീണ്ട നിരയാണ്. വൈകിട്ട് 6 വരെയാണ് സമയം. വോട്ടിങ് സമയം അവസാനിക്കുമ്പോള്‍ ക്യൂവിലുള്ള എല്ലാവരെയും വോട്ട് ചെയ്യാന്‍ അനുവദിക്കും. കഴിഞ്ഞദിവസം വോട്ടിങ് യന്ത്രം തകരാറിലായ ആലപ്പുഴ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂള്‍ ബൂത്തിലെ റീപോളിങ്ങും ഇന്നാണ്. എല്ലായിടത്തും മറ്റന്നാളാണ് വോട്ടെണ്ണല്‍.

Continue Reading

Trending