കോട്ടയം: പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായി പരാതി. മന്നം യുവജന വേദിയാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

യാക്കോബായ സഭയിലെ മെത്രോപൊലീത്തമാരുടെ ചിത്രത്തോടൊപ്പം ജെയ്കിന്റെ ചിത്രവും ചേര്‍ത്തുള്ള പോസ്റ്ററുകള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. ഇത് കൂടാതെ ജെയ്കിന് വേണ്ടി വോട്ട് തേടികൊണ്ടുള്ള വികാരിയുടെ ശബ്ദ സന്ദേശവും ഇത്തരത്തില്‍ പ്രചരിക്കപ്പെട്ടിരുന്നു.