ചാണ്ഡിഗര്‍: തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ പഞ്ചാബ് തൂത്തുവാരി കോണ്‍ഗ്രസ്. അമൃത്സര്‍, ജലന്ധര്‍, പാട്യാല കോര്‍പറേഷനുകള്‍ മൂന്നും സ്‌നന്തമാക്കിയാണ് കോണ്‍ഗ്രസ് മിന്നും ജയം നേടിയത്. വന്‍ വിജയത്തിന് പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സംസ്ഥാനത്തെ വോട്ടര്‍മാരോട് നന്ദി അറിയിച്ചു. മുനിസിപ്പല്‍ കമ്മിറ്റികളില്‍ 32ല്‍ 31ലും കോണ്‍ഗ്രസ് വിജയിച്ചതായി അമരീന്ദര്‍സിങ് പറഞ്ഞു. സിദ്ദുവും വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തി.

സംസ്ഥാന ഭരണം കോണ്‍ഗ്രസ് പിടിച്ചടക്കിയ ശേഷം നടന്ന തെരഞ്ഞെടുപ്പിലെ വന്‍ വിജയം അമരീന്ദര്‍ സിങിനെ വീണ്ടും ശക്തനാക്കിയിരിക്കുകയാണ്.


അമരീന്ദര്‍ സിങ് അധികാരത്തിലേറി ഒന്‍പതു മാസത്തിനുള്ളിലാണ് പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പിനായി വീണ്ടും ബൂത്തിലെത്തിയത്.