Connect with us

News

ജപ്പാന്റെ ഗോളിലെ വിവാദം; നിയമം ഇങ്ങനെ

പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് മത്സരം കണ്ടവര്‍ ഒന്നടങ്കം ആദ്യം വാദിച്ചു.

Published

on

ദോഹ: അവസാന ഗ്രൂപ്പ് മത്സരത്തില്‍ സ്‌പെയിനെതിരേയുള്ള ജപ്പാന്റെ അട്ടിമറി വിജയത്തില്‍ നിര്‍ണായകമായത് 51-ാം മിനിറ്റില്‍ ആവോ തനാക്ക നേടിയ ഗോളായിരുന്നു. ലൈനിന് പുറത്തേക്ക് പോകുമെന്ന് ഉറപ്പിച്ച പന്ത് അവിശ്വസനീയമായി റാഞ്ചിയെടുത്ത് മിറ്റോമ നല്‍കിയ പാസ് പിഴവുകൂടാതെ ആവോ തനാക്ക വലയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ പന്ത് വര കടന്നതിനാല്‍ അത് ഗോളല്ലെന്ന് മത്സരം കണ്ടവര്‍ ഒന്നടങ്കം ആദ്യം വാദിച്ചു. പിന്നാലെ വാര്‍ പരിശോധന, അത്യന്തം നാടകീയമായി വാര്‍ പരിശോധനയില്‍ പന്ത് വര കടന്നില്ലെന്ന് കണ്ടെത്തി ഗോള്‍ അനുവദിച്ചതോടെ വിവാദവും ഉയര്‍ന്നു. ഗോളാകൃതിയുള്ള പന്തിന്റെ ആംഗിള്‍ കണക്കാക്കുമ്പോള്‍ പന്ത് വരയ്ക്ക് മുകളില്‍ തന്നെയാണെന്ന് വിധിച്ചാണ് വാര്‍ ഗോള്‍ അനുവദിച്ചത്. എന്നാല്‍ വാറിന്റെ വിധി തെറ്റാണെന്നും പന്ത് ലൈനിന് പുറത്തുപോയത് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണെന്നും ചില മാധ്യമ വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമങ്ങളില്‍ സ്‌പെയിന്‍ ആരാധകരുടെ പ്രധാന വിമര്‍ശനം.

ഫുട്‌ബോള്‍ നിയമം പരിശോധിച്ചാല്‍ വാറിന്റെ തീരുമാനം ശരിയാണെന്നും ഗോള്‍ അനുവദിച്ചതില്‍ തെറ്റില്ലെന്ന് വാദിക്കുന്ന മറുപക്ഷവും. പന്ത് വര കടന്നിട്ടില്ലെന്നതിന് തെളിവായി കൃത്യമായ ആംഗിളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും സഹിതം പങ്കുവെച്ചാണ് അവരുടെ വിശദീകരണം. അതേ സമയം പന്ത് പൂര്‍ണമായും ഗോള്‍ ലൈനിന് പുറത്താണെങ്കില്‍ മാത്രമേ പന്ത് ഔട്ട് ആവുകയുള്ളുവെന്നാണ് ഫുട്‌ബോള്‍ നിയമത്തില്‍ പറയുന്നത്. മിറ്റോമ കാല്‍കൊണ്ട് തട്ടിയിടുമ്പോള്‍ പന്തിന്റെ ഒരുവശത്തെ ചെറിയൊരു ഭാഗം ലൈനിന് മുകളിലാണെന്ന് ടോപ്‌വ്യൂ ചിത്രങ്ങളില്‍ വ്യക്തമായിരുന്നു. അതുകൊണ്ടു തന്നെ വാറിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നാണ് ഫുട്‌ബോള്‍ വിദഗ്ധരുടെ അഭിപ്രായം.

kerala

നോറോ വൈറസ്; വയനാട്ടില്‍ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്

Published

on

കല്‍പ്പറ്റ: വയനാട്ടിലും നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. ലക്കിടി നവോദയ വിദ്യാലയത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സ്‌കൂളിലെ 98 വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസില്‍ നിന്നാണ് രോഗം പകര്‍ന്നത്.

ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നേരത്തെ കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

കടുത്ത ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ നോറോ വൈറസ് ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിന ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരാം.

Continue Reading

kerala

പറമ്പിലെ പണിക്കിടെ കടന്നല്‍ക്കൂട്ടം ഇളകി വന്നു; 83കാരന് ദാരുണാന്ത്യം

സ്വന്തം പറമ്പില്‍ പണി എടുക്കുന്നതിനിടെയാണ് കടന്നല്‍ കൂട്ടം ആക്രമിച്ചത്.

Published

on

ഇടുക്കി വണ്ടിപ്പെരിയാറില്‍ കടന്നല്‍ കുത്തേറ്റ് 83 -കാരന്‍ മരിച്ചു. തേങ്ങാക്കല്‍ പൂണ്ടിക്കുളം പുതുപറമ്പില്‍ പി സി മാത്യു ആണ് മരിച്ചത്.

സ്വന്തം പറമ്പില്‍ പണി എടുക്കുന്നതിനിടെയാണ് കടന്നല്‍ കൂട്ടം ആക്രമിച്ചത്. മുഖത്തും തലയിലുമുള്‍പ്പെടെ കുത്തേറ്റ മാത്യുവിനെ വണ്ടിപ്പെരിയാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

kerala

കൈക്കൂലിക്ക് റെഡ് കാര്‍ഡ്; തിരുവനന്തപുരത്ത് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍

Published

on

തിരുവനന്തപുരം: പരിശോധനയില്ലാതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയതിന് രണ്ട് ഡോക്ടര്‍മാര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കാണ് സസ്‌പെന്‍ഷന്‍ കിട്ടിയത്. ഡോ. അയിഷ എസ് ?ഗോവിന്ദ്, ഡോ. വിന്‍സ എസ് വിന്‍സെന്റ് എന്നിവര്‍ക്കെതിരെയാണ് നടപടി.

നേരത്തെ ആര്‍എംഒ ഡോ. വി അമിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്. പിന്നാലെയാണ് രണ്ട് പേരെക്കൂടി സസ്‌പെന്‍ഡ് ചെയ്തത്.

പരിശോധനയൊന്നും കൂടാതെ പണം വാങ്ങി ഡോക്ടര്‍ ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഡോ. അമിത് കുമാറിനെ കൂടാതെ, രണ്ടു ഡോക്ടര്‍മാര്‍ കൂടി കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വിവാദമായതോടെ, ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹെല്‍ത്ത് കാര്‍ഡിനുള്ള സര്‍ട്ടിഫിക്കറ്റ് ഡോക്ടര്‍മാര്‍ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനല്‍കുന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് മന്ത്രിയുടെ ഇടപെടല്‍. പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സര്‍ക്കാര്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.

Continue Reading

Trending