X

പി.എസ്.സി ചോദ്യപേപ്പറില്‍ വീണ്ടും കോപ്പി പേസ്റ്റ് വിവാദം; ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തി

പി.എസ്.സിയില്‍ വീണ്ടും ചോദ്യപേപ്പര്‍ പകര്‍ത്തിയെഴുത്ത് വിവാദം. ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയെഴുതിയെന്നാണ് ആരോപണം. 80 ചോദ്യങ്ങളില്‍ നിന്ന് 36 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്ന് അപ്പാടെ പകര്‍ത്തി. 9 ചോദ്യങ്ങളില്‍ ചെറിയ വ്യത്യാസം മാത്രമാണ് വരുത്തിയത്. തെറ്റായ ഉത്തരങ്ങളും അതേപോലെ പകര്‍ത്തിയിട്ടുണ്ട്.

എട്ടുവര്‍ഷത്തിന് ശേഷമാണ് അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരീക്ഷ നടക്കുന്നത്. ഓണ്‍ലൈന്‍ ആപ്പുകളിലെ ചോദ്യങ്ങള്‍ മാത്രമല്ല, ഓപ്ഷനുകളിലും അതുപോലെ കോപ്പി ചെയ്തിട്ടുണ്ട്. എസ്.ഐ നിലവാരത്തിലുള്ള പരീക്ഷയായതിനാല്‍ പലരും വര്‍ഷങ്ങളായി ഇതിനായി തയ്യാറെടുത്തിരുന്നു. ആരെയെങ്കിലും സഹായിക്കാന്‍ വേണ്ടിയാണ് ഇത്തരത്തിലൊരു കോപ്പിയടി നടത്തിയെന്നതാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

നേരത്തെ പ്ലംബര്‍ പരീക്ഷയിലെ കോപ്പി പേസ്റ്റ് കണ്ടെത്തിയതോടെ പരീക്ഷ പി.എസ്.സി റദ്ദാക്കിയിരുന്നു. മാര്‍ച്ച് നാലിന് നടന്ന പരീക്ഷയിലെ 90 ശതമാനം ചോദ്യങ്ങളും പകര്‍ത്തിയത് ഒരു ഗൈഡില്‍ നിന്നായിരുന്നു.

webdesk13: