കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കൊറോണയും. കൊല്ലെ കോര്‍പറേഷനിലെ മതിലില്‍ ഡിവിഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായാണ് കൊറോണ തോമസ് മത്സരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മറ്റന്നാളാണ്. രാഷ്ട്രീയ പാര്‍ട്ടികളെല്ലാം സ്ഥാനാര്‍ത്ഥി നിര്‍ണയം അതിവേഗത്തില്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.

നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചവര്‍ തങ്ങളുടെ പ്രചാരണം ഊര്‍ജ്ജിതമാക്കി. വീടുകയറിയുള്ള പ്രചാരണത്തിന് നിയന്ത്രണങ്ങളുള്ളതിനാല്‍ പലയിടത്തും സ്ഥാനാര്‍ത്ഥികള്‍ ഒറ്റക്കാണ് വീടുകള്‍ സന്ദര്‍ശിക്കുന്നത്.