മുംബൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധുവാക്കിയ നോട്ടുകള്‍ എണ്ണാന്‍ 66 അത്യാന്തുനിക കറന്‍സി വെരിഫിക്കേഷന്‍ ആന്‍ഡ് പ്രോസസിങ് മെഷീനുകളാണ് ഉപയോഗിച്ചതെന്ന് ആര്‍.ബി.ഐ. ആര്‍.ടി.ഐ അപേക്ഷയിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. 99 ശതമാനം അസാധു നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തിയതായി നേരത്തെ ആര്‍.ബി.ഐ വ്യക്തമാക്കിയിരുന്നു.