More
കൊറിയര്‍ സര്‍വീസില്‍ നിരോധനം; വെട്ടിലായി സാംസങ്
സോള്‍: പൊട്ടിത്തെറി ഭീഷണിയെത്തുടര്‍ന്ന് ഗാലക്‌സി നോട്ട് 7 ശ്രേണിയിലെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാനും തിരിച്ചയക്കാനും കൊറിയന്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസങ് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പോസ്റ്റല്‍ വഴി ഫോണുകള്‍ തിരിച്ചയക്കുന്നവര്‍ക്ക് പണം തിരിച്ചുനല്‍കാമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. എന്നാല്‍ അപകടസാധ്യത മുന്നില്‍കണ്ട് പോസ്റ്റല്‍ വഴി അയക്കുന്നതിന് കൊറിയര്‍ കമ്പനികള്‍ നിരോധനമേര്‍പ്പെടുത്തിയതോടെ വെട്ടിലായിരിക്കുകയാണ് സാംസങ് അധികൃതര്‍. ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിനാല്‍ പോസ്റ്റ് വഴി അയക്കുന്നത് തങ്ങളുടെ സര്‍വീസിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊറിയര്‍ കമ്പനികള്‍ സാംസങിന് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഫോണ്‍ മടക്കി വാങ്ങി പണം തിരികെ വാങ്ങാനുള്ള കമ്പനിയുടെ ശ്രമം അവതാളത്തിലായി. പണം തിരികെ നല്‍കുന്നതിലൂടെ കമ്പനിയുടെ വിശ്വാസ്യത വീണ്ടെടുക്കാമെന്നായിരുന്നു സാംസങ് കരുതിയിരുന്നത്. 2000 കോടി രൂപയുടെ നഷ്ടമാണ് ഇതിലൂടെ കമ്പനി കണക്കാക്കുന്നത്.
ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ നവംബറില്‍ 25 ലക്ഷത്തോളം ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഇവക്കു പകരം പ്രശ്‌നങ്ങളില്ലാത്തതെന്ന പേരില്‍ ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ പകരം നല്‍കിയ ഫോണുകള്‍ സമാനരീതിയില്‍ അപകടമുണ്ടാക്കിയതോടെയാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.

-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
