അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്കോട്ടിലുള്ള കോവിഡ് ആശുപത്രിയില്‍ തീപിടുത്തം. അഞ്ച് കോവിഡ് രോഗികള്‍ മരിച്ചു. ഉദയ് ശിവാനന്ദ് ആശുപത്രിയിലെ ഐസിയുവിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ആശുപത്രിയിലുള്ള ശേഷിക്കുന്ന കോവിഡ് രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇവിടെ 33 കോവിഡ് രോഗികളായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ഏഴ് പേര്‍ ഐസിയുവിലായിരുന്നു.

തീ നിയന്ത്രണ വിധേയമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.