ഡല്‍ഹി: രാജ്യത്ത് പുതുതായി 16,738 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായി സ്ഥിരികീരിച്ചു. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് കേസുകള്‍ 15,000 ത്തിന് മുകളില്‍ കടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത 138 മരണങ്ങള്‍ കോവിഡിനെ തുടര്‍ന്നാണെന്നും കണ്ടെത്തി. 1.10 കോടി പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1.07 കോടി പേര്‍ക്ക് രോഗം ഭേദമായി. 1,51,708 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

1.56 കോവിഡ് മരണങ്ങളും രാജ്യത്ത് ഇതുവരെയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 1.26 കോടി കോവിഡ് വാക്സിന്‍ ഡോസുകള്‍ ഇന്ത്യയില്‍ ഇതിനോടകം വിതരണം ചെയ്തിട്ടുണ്ട്.