പത്തനംതിട്ട: തിരുവല്ലയില്‍ പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന അഭയ കേന്ദ്രത്തില്‍ നിന്ന് രണ്ടു പെണ്‍കുട്ടികളെ കാണാതായി. നാലു പെണ്‍കുട്ടികളാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരെയാണ് കാണാതായത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

തിരുവല്ല നഗരത്തില്‍ സ്വകാര്യ സന്നദ്ധ സംഘടന നടത്തുന്ന അഭയകേന്ദ്രത്തില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. പുലര്‍ച്ചെയാണ് കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. 15, 16 വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കാണാതായത്. അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അഭയകേന്ദ്രത്തില്‍ വെള്ളംനിറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുന്നത് പെണ്‍കുട്ടികളാണ്. ഇതിന്റെ ഭാഗമായി അഭയകേന്ദ്രത്തില്‍ നിന്ന് പുറത്തുപോയ സമയത്താണ് കുട്ടികളെ കാണാതായതെന്നാണ് നിഗമനം.