വാഷിങ്ടന്‍: യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നവര്‍ അമേരിക്കയില്‍ കടക്കുന്നതു വിലക്കിയ ഡൊണള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കി. വിലക്ക് അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് ബൈഡന്‍ വ്യക്തമാക്കി.

അമേരിക്കയിലെ ചില കുടുംബാംഗങ്ങളെയും നിയമപരമായ സ്ഥിരതാമസക്കാരെയും അവരുടെ കുടുംബങ്ങളുമായി ഒത്തുചേരുന്നതില്‍നിന്നും ഇത് തടയുന്നു. ഇത് വളറെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും ബൈഡന്‍ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് കൊണ്ടുവന്ന വിലക്ക് ഈ മാര്‍ച്ച് 31 വരെയായിരുന്നു ബാധകം. യുഎസിനു വെളിയില്‍ നിന്നുള്ളവരുടെ അപേക്ഷയെയാണ് ഉത്തരവ് ബാധിച്ചിരുന്നത്. പ്രതിവര്‍ഷം 11 ലക്ഷം ഗ്രീന്‍ കാര്‍ഡാണ് അമേരിക്ക നല്‍കുന്നത്.